കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരം ചോദിക്കുന്നവര്‍ യാചകരല്ല, നല്‍കുന്നവര്‍ രാജാവും; എല്‍ഡിഎഫ് സര്‍ക്കാര്‍ ഭയക്കുന്നത് ആരെ ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ ശരിയാക്കാന്‍ ജനപക്ഷത്ത് നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് അധികാരത്തിലേറിയ എല്‍ഡിഎപ് സര്‍ക്കാരിന് എന്താണ് ഒളിക്കാനുള്ളത്. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുള്ള ഉത്തരവിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നതോടെ ഉയര്‍ന്ന ചോദ്യമാണിത്.

സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വിവരാവകാശ കമ്മീഷ്ണര്‍ വിന്‍സന്‍ എം പോള്‍. വിവരം ചോദിക്കുന്നവനെ യാചകരായി കാണുകയാണ് സര്‍ക്കാരെന്നും വിവരാവകാശനിയമപ്രകാരം വിവരം നല്‍കേണ്ടവര്‍ സ്വയം രാജാവായി സങ്കല്‍പ്പിക്കുകയാണെന്നും വിന്‍സന്‍ എം പോള്‍ തുറന്നടിച്ചു.

Vinson M paul

കൊച്ചിയില്‍ നടന്ന ഒരു സെമിനാറിനിടെയാണ് വിവരാവകാശ കമ്മീഷ്ണര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് ചോദിക്കുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറയാത്തത്. തെറ്റ് ചെയ്യുന്നുവെന്ന് ബോധ്യമുള്ളവനാണ് അത് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്നും വിന്‍സന്‍ എം എം പോള്‍ ആരോപിച്ചു.

Read Also: ലഡുവിതരണം തച്ചങ്കരിയെ തെറിപ്പിച്ചു; എഡിജിപി ആനന്ദകൃഷ്ണന്‍ പുതിയ ഗതാഗതകമ്മീഷ്ണര്‍

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാല മന്ത്രിസഭാ യോഗ തീരുമാനങ്ങളിലെ കടുംവെട്ടുകള്‍ എല്ലാവരയെും ഞെട്ടിച്ചതാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ചട്ടവിരുദ്ധമായ ഉത്തരവുകളിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. അന്ന് ശക്തമായ പ്രതിഷേധവുമായി വന്ന പ്രതിപക്ഷമടക്കം ആവശ്യപ്പെട്ട ഒന്നായിരുന്നു മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുക എന്നത്.

എന്നാല്‍ അധികാരത്തിലേറിയതോടെ എല്‍ഡിഎഫ് നിലപാട് മാറ്റുകയായിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ അവസാനകാലത്തെത്തുട മന്ത്രി സഭാതീരുമാനങ്ങള്‍ വിവരാവകാശപ്രകാരം ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. എല്‍ഡിഫ് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.

ഇതോടെ മന്ത്രിസഭാതീരുമാനങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടി വിന്‍സന്‍ എം പോള്‍ ഉത്തരവിറക്കി. പക്ഷേ സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അഴിമതി നടത്താനാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മറച്ച് വയ്ക്കുന്നതെന്ന് ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് തിരുത്തി.

Read Also: പത്ത് വര്‍ഷം പീഡനം,12 തവണ വില്‍പ്പനച്ചരക്കായി; ഈ പെണ്‍കുട്ടിയുടെ ഗതി ആര്‍ക്കുമുണ്ടാവരുത്...

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ് പുതിയ ഉത്തരവ് പുറത്തിറക്കി. മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് അതത് വകുപ്പുകള്‍ക്ക് നല്‍കാനും 48 മണിക്കൂറിനുള്ളില്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സര്‍ക്കാര്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതയില്‍ നിലപാടെടുത്തതോടെ എല്‍ഡിഎഫ് സര്‍ക്കറിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വന്നിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Cabinet decisions to come under rti, Vinson M Paul against LDf government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X