കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്കിട്ടപാറയില്‍ ഇപ്പോള്‍ അന്വേഷണമില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചക്കിട്ടപാറ ഖനന വിവാദത്തില്‍ തത്കാലം അന്വേഷണമില്ലെന്ന് ഉറപ്പായി. ഡിസംബര്‍ 4 ന് നടന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണം സംബന്ധിച്ച് തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ സംഭവം സംസ്ഥാന വ്യവസായ വകുപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാദം സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിജിലന്‍സ് അന്വേഷണം നടത്തണം എന്നതാണ് വ്യവസായ വകുപ്പിന്റെ ആവശ്യം.

Oommen Chandy

ഇതിനിടെ ഖനന വിവാദം സംഭവിച്ച് ഉടന്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ചെന്നിത്തലയുടെ കത്ത് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. രമേശ് ചെന്നിത്തല അയച്ച കത്ത് ലഭിച്ചു എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഎം സുധീരന്റെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.

ഖനന വിവാദം സംബന്ധിച്ച് ഏത് തരം അന്വേഷണം പ്രഖ്യാപിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവ ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്നും എളമരം കരീം പറഞ്ഞു.

വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ചീഫ് വിപ്പ് പിസി ജോര്‍ജ്ജും ആവശ്യപ്പെട്ടു.

English summary
Cabinet didn't decide to announce probe in Chakkittapara mining scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X