• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നഗരസഭാ കൗൺസിൽ യോഗ നടപടിക്രമങ്ങൾ ഇനി മുതൽ ഓൺലൈനിൽ

  • By Sreejith Kk

വടകര: വടകര നഗരസഭാ കൗൺസിൽ യോഗ നടപടികൾ ഇനി മുതൽ ഓൺലൈനിൽ ലഭിക്കും. ജൂൺ മാസം മുതൽ ചേരുന്ന എല്ലാ കൗൺസിൽ മീറ്റിങ്ങ് തീരുമാനങ്ങളും പൊതു ജനങ്ങൾക്കും ഇത് വഴി അറിയാൻ കഴിയും.meetting.lsgkerala.gov എന്ന ബെബ്‌ സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

കൗൺസിലർമാർക്ക് കൗൺസിൽ തീരുമാനങ്ങൾ പിറ്റേ ദിവസം തന്നെ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഇതിനായി 47 കൗൺസിലർ മാർക്കും യൂസർ നെയിമും,പാസ് വേർഡും നൽകി.തീരുമാനത്തിനു വിപരീതമായി കൂട്ടിച്ചേർക്കൽ ഉണ്ടായാൽ അപ്പോൾ തന്നെ തിരുത്തലിനും സാധിക്കും.കൗൺസിലിൽ സീറോ അവറിൽ ചോദിക്കേണ്ട പ്രമേയവും,ചോദ്യങ്ങളും ഇനി മുതൽ കൗൺസിലിന് ഏഴു ദിവസം മുൻപായി ടൈപ്പ് ചെയ്ത് ചെയർമാന് അയക്കണം.ഇതിനുള്ള മറുപടി കൗൺസിൽ യോഗത്തിൽ നൽകും.ഇത് വഴി കൌൺസിൽ യോഗം ചർച്ചയിലേക്ക് നീങ്ങാതെ സമയത്തിന് അവസാനിപ്പിക്കാൻ കഴിയും.സീറോ അവർ വഴി പലപ്പോഴും കൗൺസിൽ യോഗത്തിലുണ്ടാകുന്ന തർക്കങ്ങളും,ബഹളവും ഇത് വഴി ഒഴിവാക്കാനാകും.കൃത്യമായി ഫയൽ നോക്കി ചെയർമാന് മറുപടി നൽകാനും സാധിക്കും.നഗരസഭാ സംവിധാനം മുഴുവൻ ആഗസ്ത് മാസം മുതൽ ഓൺ ലൈൻ സംവിധാനത്തിലേക്ക് പോകുന്നതിന്റെ മുന്നോടിയായിട്ടാണ് കൗൺസിൽ യോഗ നടപടികൾ ഓൺ ലൈൻ സംവിധാനത്തിലേക്ക് നീങ്ങിയത്.ആഗസ്ത് മുതൽ പരാതികളും,അപേക്ഷകളും ഓൺ ലൈൻ സംവിധാനം  വഴിയാകും.ഇതോടെ ഓഫീസിൽ നിന്നും ഫയലുകൾ കാണുന്നില്ലെന്ന പരാതിക്ക് പരിഹാരവും ആകും.

ഇതിന്റെ സോഫ്റ്റ് വെയറുകൾ എത്തി ജീവനക്കാർക്ക് പരിശീലനവും ആരംഭിച്ചിരിക്കയാണ്.ജൂലൈ അവസാന വാരത്തോടെ മുഴുവൻ ജീവനക്കാരും പരിശീലനം പൂർത്തിയാകുന്നതോടെ ആഗസ്ത് ഒന്ന് മുതൽ വടകര നഗരസഭ കമ്പ്യൂട്ടർ വൽകൃത നഗരസഭയായി മാറും.

കൂടുതൽ kozhikode വാർത്തകൾView All

English summary
cabinet meeting action lists in oniline

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more