കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരസഭാ കൗൺസിൽ യോഗ നടപടിക്രമങ്ങൾ ഇനി മുതൽ ഓൺലൈനിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: വടകര നഗരസഭാ കൗൺസിൽ യോഗ നടപടികൾ ഇനി മുതൽ ഓൺലൈനിൽ ലഭിക്കും. ജൂൺ മാസം മുതൽ ചേരുന്ന എല്ലാ കൗൺസിൽ മീറ്റിങ്ങ് തീരുമാനങ്ങളും പൊതു ജനങ്ങൾക്കും ഇത് വഴി അറിയാൻ കഴിയും.meetting.lsgkerala.gov എന്ന ബെബ്‌ സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

cabint

കൗൺസിലർമാർക്ക് കൗൺസിൽ തീരുമാനങ്ങൾ പിറ്റേ ദിവസം തന്നെ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഇതിനായി 47 കൗൺസിലർ മാർക്കും യൂസർ നെയിമും,പാസ് വേർഡും നൽകി.തീരുമാനത്തിനു വിപരീതമായി കൂട്ടിച്ചേർക്കൽ ഉണ്ടായാൽ അപ്പോൾ തന്നെ തിരുത്തലിനും സാധിക്കും.കൗൺസിലിൽ സീറോ അവറിൽ ചോദിക്കേണ്ട പ്രമേയവും,ചോദ്യങ്ങളും ഇനി മുതൽ കൗൺസിലിന് ഏഴു ദിവസം മുൻപായി ടൈപ്പ് ചെയ്ത് ചെയർമാന് അയക്കണം.ഇതിനുള്ള മറുപടി കൗൺസിൽ യോഗത്തിൽ നൽകും.ഇത് വഴി കൌൺസിൽ യോഗം ചർച്ചയിലേക്ക് നീങ്ങാതെ സമയത്തിന് അവസാനിപ്പിക്കാൻ കഴിയും.സീറോ അവർ വഴി പലപ്പോഴും കൗൺസിൽ യോഗത്തിലുണ്ടാകുന്ന തർക്കങ്ങളും,ബഹളവും ഇത് വഴി ഒഴിവാക്കാനാകും.കൃത്യമായി ഫയൽ നോക്കി ചെയർമാന് മറുപടി നൽകാനും സാധിക്കും.നഗരസഭാ സംവിധാനം മുഴുവൻ ആഗസ്ത് മാസം മുതൽ ഓൺ ലൈൻ സംവിധാനത്തിലേക്ക് പോകുന്നതിന്റെ മുന്നോടിയായിട്ടാണ് കൗൺസിൽ യോഗ നടപടികൾ ഓൺ ലൈൻ സംവിധാനത്തിലേക്ക് നീങ്ങിയത്.ആഗസ്ത് മുതൽ പരാതികളും,അപേക്ഷകളും ഓൺ ലൈൻ സംവിധാനം വഴിയാകും.ഇതോടെ ഓഫീസിൽ നിന്നും ഫയലുകൾ കാണുന്നില്ലെന്ന പരാതിക്ക് പരിഹാരവും ആകും.

ഇതിന്റെ സോഫ്റ്റ് വെയറുകൾ എത്തി ജീവനക്കാർക്ക് പരിശീലനവും ആരംഭിച്ചിരിക്കയാണ്.ജൂലൈ അവസാന വാരത്തോടെ മുഴുവൻ ജീവനക്കാരും പരിശീലനം പൂർത്തിയാകുന്നതോടെ ആഗസ്ത് ഒന്ന് മുതൽ വടകര നഗരസഭ കമ്പ്യൂട്ടർ വൽകൃത നഗരസഭയായി മാറും.

English summary
cabinet meeting action lists in oniline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X