കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിങ്ക് പട്രോളിംഗ്, പിങ്ക് ബസ്... ഇനി വനിതാ പോലീസ് ബറ്റാലിയനും... സ്ത്രീ സുരക്ഷയ്ക്കിത് മതിയോ?

വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരമോ കണ്ണൂരോ ആയിരിക്കും ബറ്റാലിയന്റെ ആസ്ഥാനം. പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ സുരക്ഷ മുന്‍നിറുത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച പദ്ധതിയായിരുന്നു പിങ്ക് പട്രോളിംഗ്. കൂടുതല്‍ വനിതാ പോലീസുകാരെ സേനയില്‍ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. സ്ത്രീ സുരക്ഷയ്ക്കായി സ്ത്രീ ശാക്തീകരണം ലക്ഷ്യം വയ്ക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കായി പിങ്ക് ബസും സര്‍ക്കാര്‍ ഇറക്കിയിരുന്നു.

Women Police

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തിരുനന്തപുരമോ കണ്ണൂരോ ആയിരിക്കും ബറ്റാലിയന്റെ ആസ്ഥാനം. സംസ്ഥാന പോലീസ് സേനയില്‍ വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 20 വനിതാ പോലീസ് ഹവില്‍ദാര്‍ തുടങ്ങി 450ല്‍ അധികം തസ്തികകള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കും.

ഭവന നിര്‍മാണ ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതുമൂലമുണ്ടാകുന്ന ബാധ്യത നിലവിലുള്ള അതേ വ്യവസ്ഥില്‍ ഭവന നിര്‍മാണ ബോര്‍ഡ് ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി.

കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ നിയമനം നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 74 താരങ്ങള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കാനാണ് തീരുമാനം. വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവര്‍ക്കും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രീയയിലൂടെ നിയമന യോഗ്യത നേടിയവര്‍ക്കുമാണ് നിയമനം ലഭിക്കുക.

English summary
Cabinet decided to form lady police battalion. The head quarters may be at Trivandrum or Kannur. Government planning to increase the number of lady cops in police squad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X