സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ബോര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിയ്ക്കാന്‍ ബുധനാഴ്ച (ഏപ്രില്‍ 30) ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥാലംമാറ്റം , ശിക്ഷാ നടപടികള്‍ എന്നിവയില്‍ പൂര്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സിവില്‍ സര്‍വീസ് ബോര്‍ഡ് സ്ഥാപിയ്ക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരണമാണ്.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് വിഭാഗങ്ങശള്‍ക്കായി അഞ്ച് അംഗങ്ങള്‍ വീതമുള്ള ബോര്‍ഡാണ് രൂപീകരിയ്ക്കുന്നത്. മുതിര്‍ന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി. പൊതുഭരണവകുപ്പ് പ്രിന്ഡസിപ്പല്‍ സെക്രച്ചറി എന്നിവര്‍ മൂന്ന് ബോര്‍ഡുകളില്‍ (എഐഎസ്, ഐപിഎസ്, ഐഎഫ്എസ്) സ്ഥിരാംഗങ്ങളാണ്. പൊതുഭരണ വകുപ്പ് സെക്രട്ടറി മൂന്ന് ബോര്‍ഡുകളുടെയും കണ്‍വീനറായി ചുമതലയേല്‍ക്കും.

ഐപിഎസ് ബോര്‍ഡില്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഡിജിപിയും അഗംങ്ങളാണ്.ഐഎഫ്എസ് ബോര്‍ഡില്‍ വനം വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി മുഖ്യ വനപാലകന്‍ എന്നിവരാണ് അംഗങ്ങള്‍. ഐഎഎസ് ബോര്‍ഡില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്ലെങ്കില്‍ ഏത് വകുപ്പിലാണോ ഉദ്യോഗസ്ഥന് നിയമനം നല്‍കേണ്ടത് ആ വകുപ്പ് സെക്രട്ടറി അംഗമാകും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിയ്ക്കും.
മേലുദ്യോഗസ്ഥരുടേയും രാഷ്ട്രീയ- ഭരണ തലത്തിലുള്ളവരുടേയും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിയ്‌ക്കേണ്ടതില്ലെന്നതാണ് പ്രധാന വ്യവ്സ്ഥ. അടിയന്തര ഘട്ടങ്ങളില്‍ വാക്കലുള്ള നിര്‍ദ്ദേശം ലഭിച്ചാല്‍ അത് ഫലലില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് 72 മണിയ്ക്കൂറിനകം തന്നെ ഉത്തരവിട്ട ഉദ്യോഗസ്ഥനെക്കൊണ്ട് രേഖാമൂലം സ്ഥിരീകരിയ്ക്കണം. സിവില്‍ സര്‍വ്വീസ് ബോര്‍ഡ് പ്രവര്‍ത്തനമാരംഭിയ്ക്കുന്നതോടെ ഉദ്യോഗസ്ഥരെ അടിയ്ക്കടി സ്ഥലം മാറ്റുന്ന രീതിയ്ക്ക് മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications