അലിയുടെ മുസ്ലീം നിയമനങ്ങള്‍ മന്ത്രിസഭ തള്ളി
തിരുവനന്തപുരം: മന്ത്രിസഭയുടെ വിലക്ക് മറികടന്ന് മുസ്ലീം യുവാക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാനുള്ള മഞ്ഞളാംകുഴി അലിയുടെ പദ്ധതിക്ക് മന്ത്രിസഭ തന്നെ പൂട്ടിട്ടു. മുസ്ലീങ്ങള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി നിയമിച്ച 902 ന്യൂനപക്ഷ പ്രൊമോട്ടര്‍മാരുടെ നിയമനമാണ് മന്ത്രിസഭ തള്ളിയത്.
രണ്ട് തവണ മന്ത്രിസഭ തള്ളിക്കളഞ്ഞ നിര്‍ദ്ദേശമായിരുന്നു ന്യൂനപക്ഷ പ്രൊമോട്ടര്‍മാരുടെ നിയമനം. മുതിര്‍ന്ന മന്ത്രിമാരുടേയും കക്ഷി നേതാക്കളുടേയും എതിര്‍പ്പിനെ മറികടന്നാണ് ന്യൂനപക്ഷമന്ത്രി മഞ്ഞളാം കുഴി ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിച്ചത്. 4000 രൂപയായിരുന്നു ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്.

മുസ്ലീം സമുദായത്തിന് മാത്രം പ്രാതിനിധ്യമുള്ള പദ്ധതിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ മന്ത്രിസഭയിലെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അംഗീകരിക്കാവുന്നതായിരുന്നില്ല മന്ത്രിയുടെ നടപടി.
സംഭവം വിവാദമായപ്പോഴും നടപടികളില്‍ നിന്ന് അണുവിട പിന്‍മാറാന്‍ മഞ്ഞളാം കുഴി അലി തയ്യാറായിരുന്നില്ല. രണ്ടായിരം മുസ്ലീം ചെറുപ്പക്കാരെ കൂടി ന്യൂനപക്ഷ പ്രൊമോട്ടര്‍മാരായി നിയമിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം.
കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. എന്നാല്‍ ഒറ്റ സമുദായത്തിന് മാത്രം ഗുണകരമാകുന്ന രീതിയില്‍ അലി പദ്ധതിയെ മാറ്റിയെടുത്തത് ധനവകുപ്പിന് പിടിച്ചില്ല. ഇതോടെ തുക ചെലവിടാന്‍ പറ്റാത്ത അവസ്ഥയായി.
കഴിഞ്ഞ കുറച്ച് നാളായി ഈ പ്രൊമോട്ടര്‍മാര്‍ക്ക് ശമ്പളവും കിട്ടിയിരുന്നില്ല. ഇവര്‍ക്ക് ഇടക്കാല ആശ്വാസമെങ്കിലും നല്‍കാന്‍ വേണ്ടിയാണ് നിയമനത്തിന്റെ ഫയല്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഒടുവില്‍ എടുത്തും ഇല്ല പിടിച്ചതും ഇല്ല എന്ന സ്ഥിതിയായി മഞ്ഞളാം കുഴി അലിക്ക്.












Click it and Unblock the Notifications