കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎ ശുപാര്‍ശക്ക് കാബിനറ്റ് അംഗീകാരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവക്കാരുടേയും അധ്യാപകരുടേയും ക്ഷാമ ബത്ത 10 ശതമാനം കൂട്ടാനുള്ള ധനമന്ത്രിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. 2013 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ അനുവദിച്ചിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിക്കുന്നത്. ശമ്പളത്തിന്റെ 63 ശതമാനമാണ് ജീവനക്കാര്‍ക്ക് ഇനി ക്ഷാമബത്തയായി ലഭിക്കുക. ഇത് വഴി സംസ്ഥാന ഖജനാവിന് പ്രതിമാസം 130 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Oommen Chandy

ക്ഷാമബത്ത 10 ശതമാനം കൂടി വര്‍ദ്ധിപ്പിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചതിന് സമാനമായ ക്ഷാമബത്ത ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്കും ലഭ്യമാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം ഒരു തീരുമാനം എടുത്തിനെ സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പായും വിലയിരുത്തുന്നുണ്ട്.

വിവാദമായ ഗോള്‍ഫ് ക്ലബ്ബിന്റെ കാര്യത്തില്‍ 2013 നവംബര്‍ 13 ന് ചേര്‍ന്ന മന്ത്രിസഭ തീരുമാനത്തിലെത്തിയിട്ടുണ്ട്. ഗോള്‍ഫ് ക്ലബ്ബ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറാനാണ് തത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. സര്‍വ്കലാശാല ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ അനുവദിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചിട്ടുണ്ട്.

English summary
Sate Cabinet sactioned the proposal submitted by Finance Minister KM Mani to increase10% DA of employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X