കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 കോടി കാണാനില്ല: കഫേ കോഫി ഡേയുടെ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ കാണാതായി:റിപ്പോര്‍ട്ട്

Google Oneindia Malayalam News

ബെംഗളൂരു: കഫേ കോഫി ഡെ എന്റര്‍പ്രൈസസിന്റെ സ്ഥാപകന്‍ വിജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് പിന്നാലെ കമ്പനിയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ 270 മില്യന്‍ അമേരിക്കന്‍ ഡോളറിന്‍റെ (ഏകദേശം രണ്ടായിരം കോടിയോളം ഇന്ത്യന്‍ രൂപ)യുടെ കുറവാണ് അക്കൗണ്ടില്‍ കണ്ടെത്തിയിട്ടുള്ളത്.

ജൂലൈയിൽ സിദ്ധാർത്ഥയുടെ ആത്മഹത്യയെത്തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയുടെ സാമ്പത്തിക ഇടപാടുകളും സ്ഥാപകന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളുടെ രേഖകളും കഴിഞ്ഞ മാസങ്ങളില്‍ പരിശോധിച്ചു വരികയായിരുന്നു. ഈ അന്വേഷണത്തിന്‍റെ കരട് റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും രണ്ടായിരം കോടിയോളം രൂപ കാണാതായി എന്ന് സൂചിപ്പിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വ്യത്യാസം ഉണ്ടായേക്കാം

വ്യത്യാസം ഉണ്ടായേക്കാം

പൂര്‍ണ്ണമായ റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുള്ളതിനാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കുകളില്‍ വ്യത്യാസം ഉണ്ടായേക്കാം എന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. റിപ്പോർട്ട് അവസാന ഘട്ടത്തിലാണെന്നും ഈ ആഴ്ച ആദ്യം തന്നെ പൂര്‍ണ്ണ റിപ്പോര്‍ട്ട് പുറത്തിറങ്ങുമെന്നും കാണാതായ തുക കുറഞ്ഞത് 270 മില്യൺ ഡോളർ വരുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്താന്‍ തയ്യാറാല്ലത്ത ഒരാള്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉള്ളടക്കത്തെക്കുറിച്ച് അറിയില്ല

ഉള്ളടക്കത്തെക്കുറിച്ച് അറിയില്ല

അന്വേഷണ റിപ്പോർട്ട് ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, അന്തിമരൂപം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡിനും കമ്പനിക്കും ഈ സമയത്ത് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ല. അതിനാൽ തന്നെ അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കൃത്യമാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മഹത്യ

ആത്മഹത്യ

കഴിഞ്ഞ വര്‍ഷം ജുലൈയിലായിരുന്നു മംഗളൂരുവിന് സമീപത്തൂടെ ഒഴുകുന്ന നേത്രാവതി നദിയിയില്‍ ചാടി വിജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. കാണാതായി രണ്ട് ദിവസം തിരച്ചില്‍ നടത്തിയതിന് ശേഷമായിരുന്നു സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥ ജീവനക്കാര്‍ക്ക് കത്ത് എഴുതി വെക്കുകയും ചെയ്തിരുന്നു.

കോഫി പ്ലാന്‍റ്റുടെ മകന്‍

കോഫി പ്ലാന്‍റ്റുടെ മകന്‍

ഒരു കോഫി പ്ലാന്‍റ്റുടെ മകനില്‍ നിന്ന് രാജ്യ‌ത്തും വിദേശത്തും 3000 ത്തിലേറെ ശാഖകളുള്ള ബിസിനസ് സംരഭത്തിന്‍റെ തലവനായി വളര്‍ന്ന സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 1992 ലാണ് സിദ്ധാര്‍ത്ഥ തന്‍റെ കോഫി ബിസിനസിലേക്ക് കടന്നു വരുന്നത്. അമാൽ‌ഗമേറ്റഡ് ബീൻ കമ്പനി ട്രേഡിംഗ് എന്നായിരുന്നു ഇപ്പോള്‍ കോഫി ഡേ ഗ്ലോബല്‍ എന്ന് അറിയപ്പെടുന്ന സ്ഥാപനത്തിന്‍റെ തുടക്കകാലത്തെ പേര്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

കോഫി സംരഭം വിജയകരമാണെന്ന് കണ്ട സിദ്ധാര്‍ത്ഥ 1996 ലാണ് ബെംഗളൂരിവിലെ ബ്രിഗേഡ് റോഡില്‍ ഇന്ത്യയിലെ ആദ്യത്തെ കോഫി കഫെയായ കഫെ കോഫി ഡെ ആരംഭിച്ചത്. ഇന്ന് ഇന്ത്യക്ക് പുറമെ വിയന്ന, ചെക്ക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാൾ, ഈജിപ്ത് എന്നിവിടങ്ങളാലായി ഇന്ന് രണ്ടായിരത്തിന് അടുത്ത് സിസിഡി ഔട്ട്ലെറ്റുകള്‍ ഉണ്ട്. 2020 മാര്‍ച്ചോടെ 2250 കോടി രൂപയുടെ ബിസിനസായിരുന്നു കമ്പനി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി സിദ്ധാര്‍ത്ഥ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

 'രജിത് കുമാറിന്‍റെ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചിട്ട്, കേസുകൊണ്ട് എന്ത് ഫലം' 'രജിത് കുമാറിന്‍റെ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചിട്ട്, കേസുകൊണ്ട് എന്ത് ഫലം'

 മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു

English summary
Cafe Coffee Day founder’s suicide; Probe finds $270 million missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X