കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കുകളും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്ന് പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിന്‍റെ ആയുധ ശേഖരത്തില്‍ നിന്ന് വലിയ തോതില്‍ റൈഫിളുകളും വെടിയുണ്ടകളും കാണാതായെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്നാണ് പോലീസ് നിലപാട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും. അതേസമയം വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുത്തേക്കുമെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 behara3-

പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാര്‍ക്ക് വില്ല നിര്‍മിക്കാന്‍ വകമാറ്റി ചെലവഴിച്ചു, നിയമ വിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങനങ്ങളും ആഡംബര കാറുകളും വാങ്ങികൂട്ടി എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തോക്കുകള്‍ നഷ്ടമായെന്ന ആരോപണം പോലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്നും 25 റൈഫിളുള്‍ 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചുവെന്നും ഇത് മറച്ച് വെയ്ക്കാന്‍ രേഖകള്‍ തിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മറച്ച് വെയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ചിവെന്ന ആരോപണവും സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ട്.

തിരുവനന്തപുരത്തെ എസ്എപിയില്‍ നിന്നും തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കാണാതായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇവയെല്ലാം എആര്‍ ക്യാമ്പില്‍ ഉണ്ടെന്നുമാണ് പോലീസിന്‍റെ നിലപാട്. അതുകൊണ്ട് തന്നെ ന എത്രയും വേഗം മുടങ്ങി കിടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്‍റെ നീക്കം. സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 11 പേര്‍ക്കെതിരേയും വകുപ്പ്തല നടപടിയുണ്ടായേക്കുമെന്നാണ് വിവരം.

English summary
CAG report against DGP Behara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X