കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോര്‍ട്ടിനെതിരെ അസാധാരണ നടപടി വേണ്ടിവരുമെന്ന്‌ ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: അസാധാരണ സാഹചര്യമാണ്‌ സിഎജിയുടെ റിപ്പോര്‍ട്ട്‌ സംസ്ഥാനത്ത്‌ ഉണ്ടാക്കിയിട്ടുള്ളതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. കേരളത്തിലെ വികസനത്തിന്‌ വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്‌. അസാധാരണ നടപടികളും ഇനി വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

കിഫ്‌ബിയെടുക്കുന്ന മുഴുവന്‍ വായ്‌പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ എജി പറയുന്നത്‌. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാക്കിയതാണ്‌ കിഫ്‌ബി നിയമം. ഇതിനെതിരായി പൊതുജനാഭിപ്രായം ഉണരണം. എന്റെ പേരിലുള്ള അവകാശ ലംഘനമൊക്കെ ചെറുതാണ്‌. അതിനേക്കാള്‍ വിലിയ തിരിച്ചടിയാണ്‌ കേരളത്തിന്റെ വികസനത്തില്‍ വരാന്‍ പോകുന്നത്‌. എനിക്കെതിരായ അവകശ ലംഘന നോട്ടീസിന്‌ ഞാന്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

thomas

2018-2019 ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ കിഫ്‌ബി സംബന്ധിച്ച പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞുള്ളതല്ല. സര്‍ക്കാരിന്‌ ലഭ്യമാക്കിയിട്ടുള്ള കരട്‌ റിപ്പോര്‍ട്ടില്‍ കിഫ്‌ബിയെപ്പറ്റി രണ്ടെ രണ്ട്‌ പാരഗ്രാഫേ ഉള്ളൂ. കിഫ്‌ബിയുടെ വായ്‌പയെടുക്കല്‍ ഭരണഘടന വിരുദ്ധമെന്ന്‌ അതിലില്ലായിരുന്നു.
കരട്‌ റിപ്പോര്‍ട്ടും എക്‌സിറ്റ്‌ മീറ്റിങ്ങും കഴിഞ്ഞ്‌ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്‌ബിയുടെ വായ്‌പ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പറഞ്ഞിരിക്കുകയാണ്‌. അതുവരെ ഒരു ഘട്ടത്തിലും എവിടെയും ഇക്കര്യം പറഞ്ഞിട്ടില്ല. ഇത്‌ ദുരപദിഷ്ടമാണ്‌.
നിഗമനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ ഭരണ ഘടന അവകാശവും നല്‍കുന്നില്ല. സര്‍ക്കാരുമായി ചര്‍ച്ച പോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി തയാറാക്കിയിട്ട്‌ അത്‌ നിയമസഭയുടെ മേശപ്പുറത്ത്‌ വെച്ച്‌ നിയമസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന്‌ പറയുന്നത്‌ ശരിയല്ല. അത്‌ സഭയുടെ അവകാശ ലംഘനമാണ്‌.
നാല്‌ പേജുള്ള കിഫ്‌ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌തിട്ടില്ല.സിഎജി ഒരു ഘട്ടത്തിലും ഇക്കാര്യം അറിയിച്ചിട്ടുമില്ല.എജി സര്‍ക്കരിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.
മാധ്യമങ്ങള്‍ക്ക്‌ സ്ഥിരമായി എജി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു. ഭരണ ഘടന സ്ഥാപനത്തില്‍ ഇത്‌ ഭൂഷണമല്ല. 11ലെ വാര്‍ത്താകുറിപ്പ്‌ 16ന്‌ പുറത്തു വന്നതില്‍ അസ്വഭാവികതയുണടെന്നും ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
CPIM against central government after swapna's voice leaked

English summary
CAG report create extra ordinary situation in state says Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X