കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ച; വെറുതെ വിടില്ലെന്ന് പിണറായി, അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസില്‍ ക്രമക്കേട് ആരോപിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം ചോര്‍ന്ന കാര്യം അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറിക്കി. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന മൂന്നംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ പോലീസ് ആസ്ഥാനത്തെ രേഖകള്‍ ചോര്‍ന്നതും സംഘം അന്വേഷിക്കും.

തിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരംതിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരം

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ചോര്‍ന്ന് കിട്ടിയെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന ആരോപണം.

 pinarayi-

റിപ്പോര്‍ട്ട് ഫെബ്രുവരി 12 ന് നിയമസഭയില്‍ വെക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് എതിരായുള്ള ആരോപണങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസ് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം ഗൗരവപരമായി കാണുമെന്ന് മാര്‍ച്ച് 1 ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു.

പോലീസിന്‍റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. എന്നാല്‍ തോക്കുകള്‍ കാണാതായെന്ന സിഎജി കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. തിരകള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ചെന്നിത്തലയുടെ 268 കോടിയുടെ ആരോപണത്തെ ഒറ്റവാക്കില്‍ 'ആവിയാക്കി' തോമസ് ഐസക്ചെന്നിത്തലയുടെ 268 കോടിയുടെ ആരോപണത്തെ ഒറ്റവാക്കില്‍ 'ആവിയാക്കി' തോമസ് ഐസക്

തിരുവനന്തപുരം എസ്എപിയില്‍ നിന്നും തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് എസ്എപിയില്‍ നിന്ന് 25 റൈഫിളുകളുടേയും 12061 കാര്‍ട്രിജുകളെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ പോലീസ് അക്കാദമയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ട്. ഇവിടെ വെടിയുണ്ട സൂക്ഷിച്ച പെട്ടിയില്‍ കൃത്രിമം കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍

English summary
CAG report leak; Govt formed special team to probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X