കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിന്‍റെ 25 റൈഫിളുകളും 12,601 വെടിയുണ്ടകളും കാണാനില്ല; ഞെട്ടിച്ച് സിഎജി റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
Guns And Bullets Missing From Kerala Police Battalion, Reveals CAG Report

തിരുവനന്തപുരം: പോലീസുകാരുടെ തോക്കുകളും വെടിയുണ്ടകളും കാണാതായാതി സിഎജി റിപ്പോർട്ട്. തിരുവനന്തപുരം എസ്എപിയില്‍ നിന്നും തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്എപിയില്‍ നിന്ന് 25 റൈഫിളുകളുടേയും 12061 കാര്‍ട്രിജുകളെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ പോലീസ് അക്കാദമയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ട്. ഇവിടെ വെടിയുണ്ട സൂക്ഷിച്ച പെട്ടിയില്‍ കൃത്രിമം കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവുംദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവും

സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരേയും ഗുരുതരമായ പരമാര്‍ശങ്ങളുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസില്‍ കാറുകള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെയും തുറന്ന ദര്‍ഘാസിന്‍റെ അഭാവത്തിലുമാണ് കാറുകള്‍ വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും കണ്ടെത്തി.

behra-

ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെടിക്കോപ്പുകള്‍ കാണാതായത് സംസ്ഥാനത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കേസുകുള്‍ കെട്ടിക്കിടക്കുന്നുവെന്നും സിഎജി പറയുന്നു.

ആംആദ്മി എംഎല്‍എയ്ക്ക് നേരെ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഗുണ്ടാപകയെന്ന് പോലിസ്ആംആദ്മി എംഎല്‍എയ്ക്ക് നേരെ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഗുണ്ടാപകയെന്ന് പോലിസ്

റിപ്പോര്‍ട്ടില്‍ റവന്യു വകുപ്പിനും വിമര്‍ശനമുണ്ട്. മിച്ച ഭുമി ഏറ്റെടുക്കുന്നതില്‍ റവന്യൂ വകുപ്പ് കലാതാമസം വരുത്തിയെന്നാണ് റവന്യൂ വകുപ്പിനെതിരായ വിമര്‍ശനം.പോലീസും കെല്‍ട്രോണും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും സിഎജി ആരോപിക്കുന്നു. ഒരു കമ്പനിയുടെ ഉപകരണം മാത്രം വാങ്ങാന്‍ കെല്‍ട്രോണ്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയസഭയില്‍ വച്ചു.

English summary
CAG report on missing rifles and missing bullets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X