കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോര്‍ട്ട്; ധനമന്ത്ര് തോമസ് ഐസക്കിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് വിഡി സതിശന്‍ എംഎല്‍എയാണ് തോമസ് ഐസക്കിനെതിരെ നിയമസഭാ സ്പീക്ക‍ര്‍ക്ക് നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ ധനമന്ത്രി ഇതുമായി ബന്ധപ്പെട്ട് ചാനലകില്‍ നടന്ന ച‍ര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷ ആരോപിക്കുന്നു.

ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടു കൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് വേണ്ടത്. എന്നാല്‍ ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇതൊന്നും ഉണ്ടായില്ല. സഭയുടെ മേശപ്പുറത്ത് വെക്കുന്നത് വരെ സിഎജി റിപ്പോര്‍ട്ടിന്‍റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ബാധ്യസ്ഥനായിരുന്നുവെന്നും പ്രതിപക്ഷ നോട്ടീസീല്‍ ചൂണ്ടിക്കാട്ടുന്നു. ധനസെക്രട്ടറിക്ക് ലഭിച്ച കരട് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ വാദങ്ങള്‍.

thomas issac

സിഎജി റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ല. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍ പോലും സിഎജി റിപ്പോര്‍ട്ട് ഒരു മന്ത്രി ചോര്‍ത്തിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കുന്നതിന് മുമ്പ് മന്ത്രി തന്നെ അത് പുറത്തുവിട്ടത് നിയമസഭയെ അവഹേളിക്കുകയും സഭയുടെ അവകാശങ്ങളെ ലംഘിക്കുന്നതുമാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടന ലംഘിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിക്ക് ഇതിന്റെ ഭവിഷ്യത്ത് അറിയാഞ്ഞിട്ടില്ല. പക്ഷേ, അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കാനും അദ്ദേഹം തയ്യാറായിരിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാന്‍ സി.എ.ജി. ശ്രമിക്കുകയാണെന്നും ഇതിനായി കോണ്‍ഗ്രസും ബി.ജെ.പി.യും സി.എ.ജി.യോടൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നുമാണ് അദ്ദേഹം തട്ടിവിടുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് സി.എ.ജി. ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് പറയുന്നു.

Recommended Video

cmsvideo
കേരളത്തിൽ വാക്സിൻ ആദ്യം കൊടുക്കേണ്ടവരുടെ ലിസ്റ്റ് എടുക്കുന്നു

കള്ളത്തരം രണ്ടു പിടിക്കപ്പെടുകയും, അഴിഎണ്ണേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാവുമ്പോള്‍ ഇതല്ല ഇതിനപ്പുറവും പറയും.
ഞങ്ങള്‍ കക്കും, കൊള്ള നടത്തും, അഴിമതി നടത്തും, അതാരും കണ്ടു പിടിക്കരുത് എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് ഏകാധിപത്യഭരണം നടക്കുന്ന രാജ്യമല്ല. ഉത്തരകൊറിയ പോലുള്ള ഒരു രാജ്യമായിരുെന്നങ്കില്‍ പിണറായിക്കും തോമസ് ഐസക്കിനുമൊക്കെ എന്തു തോന്ന്യവാസവും കാണിക്കാമായിരുന്നു. ആരും ചോദ്യം ചെയ്യാന്‍ വരില്ല. എന്നാല്‍ കേരളംഒരു കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
CAG report; Opposition files rights violation notice against Finance Minister Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X