കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഹ്റയെ മാറ്റില്ല, ആ മോഹം നടക്കില്ലെന്ന് പിണറായി; സിഎജി റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിലെ അഴിമതി ആരോപണത്തല്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റില്ല. പ്രതിപക്ഷത്തിന്‍റെ ആ മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാള്‍ കലാപകാരികൾക്കൊപ്പം നിന്നു, ബിജെപി യുടെ ബി ടീമായി അടിവരയിടുന്നു; രൂക്ഷ വിമര്‍ശനംകെജ്രിവാള്‍ കലാപകാരികൾക്കൊപ്പം നിന്നു, ബിജെപി യുടെ ബി ടീമായി അടിവരയിടുന്നു; രൂക്ഷ വിമര്‍ശനം

പോലീസിന്‍റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. തോക്കുകള്‍ കാണാതായെന്ന സിഎജി കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണ്. തിരകള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ്. സിഎജി കണ്ടെത്തല്‍ ഗൗരവമെന്ന് കണ്ട് തന്നെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി നിയസമഭയില്‍ വിശദീകരിച്ചു.

 pinarayi

നിലവില്‍ വേറെ അന്വേഷണത്തിന്‍റെ ആവശ്യമില്ല. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നണ്ട്. സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി പരിശോധിക്കട്ടെ. വെടിയുണ്ടകള്‍ നഷ്ടപ്പെട്ട കാര്യം യുഡിഎഫ് കാലത്ത് മൂടിവെച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു!! 'അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന്'മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു!! 'അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന്'

സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയിരുന്നത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.

English summary
CAG Report; Pinarayi Vijayan explanation in niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X