സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാതെ പരസ്യപ്പെടുത്തി; ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയില്‍ വെക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ മന്ത്രിയുടെ പ്രവര്‍ത്തി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി തന്റെ ഡിപ്പാര്‍ട്ട്മെന്റിനേക്കുറിച്ചുള്ള ഓഡിറ്റ് പാരാ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്.രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലയിലാണ് കേരളത്തിലെ മന്ത്രി സഭ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാതെ മന്ത്രി സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെതിരെ നിയമസഭയുടെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണ ഗതിയില്‍ സിഎജിയുടെ കണ്ടെത്തലുകളും റിപ്പോര്‍ട്ടും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോഴാണ് പബ്ലിക് ഡൊമെയ്നില്‍ വരുന്നത്. ഈ അടുത്ത സമയത്ത് ഒരു റിപ്പോര്‍ട്ടും സഭയുടെ മേശപ്പുറത്ത് വെച്ചിട്ടില്ല. നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഒരു റിപ്പോര്‍ട്ട് എവിടെന്നാണ് ധനമന്ത്രിക്ക് ലഭിച്ചത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും മുന്‍പ് ഡിപ്പാര്‍ട്മെന്റിന് കൊടുത്ത പാരഗ്രാഫ് ആയിരിക്കും മന്ത്രി പറയുന്നത്. ഇതിനു മറുപടി ലഭിച്ചു റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വയ്ക്കുമ്പോഴാണ് പൊതുജനം അറിയുന്നത്. മന്ത്രിയുടെ പത്ര സമ്മേളനത്തില്‍ പറഞ്ഞത് കരട് സിഎജി റിപ്പേര്‍ട്ട് എന്നാണ് . ഭരണഘടന തൊട്ട് സത്യം ചെയ്തിട്ടുള്ള ഒരു മന്ത്രിക്ക് അന്തിമമാക്കാത്ത. നിയമസഭയുടെ മേശപ്പുറത്ത് വരാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ല. ഇതാണ് ഗുരുതര ചട്ടലംഘനം ആയത്.
കിഫബിയില്‍ നടക്കുന്ന ഗുരുതരമായ അഴിമതികളും ചട്ടം ലംഘിച്ചുള്ള നടപടികളും വിമര്‍ശിക്കപ്പട്ടതിനാലാണ് ധനകാര്യ മന്ത്രിക്ക് പരിഭ്രാന്തി. കിഫ്ബിയില്‍ നടക്കുന്ന അഴിമതികള്‍ സിഎജി കണ്ടെത്തുന്നു എന്നതിനാലാണ് ധനകാര്യ മന്ത്രിക്ക് ഹാലിളകുന്നത്. പ്രതിപക്ഷം നേരത്തെ മുതല്‍ ഇവിടെ നടക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പറഞ്ഞിട്ടുള്ളതാണ്.
തദ്ദേശസ്വയംഭണ സ്ഥാപനങ്ങളിലെ ഓഡിറ്റ് മാറ്റിവെക്കാനുള്ള തീരുമാനത്തിലെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഓഡിറ്റ് മാറ്റിവെച്ചില്ലെങ്കില്‍ ലൈഫ് പോലുള്ള വലിയ അഴിമതികള്‍ പിറത്തു വരും എനന്തിനാലാണ് ധനമന്ത്രിയുടെ പുതിയ നീക്കം. ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കരിനോട് വിശദാകരണം തേടിയിട്ടുണ്ട്. തനിക്ക് എജിയുമായി ബന്ധമില്ല. നാലര വര്‍ത്തിനിടെ ഒരിക്കല്‍ പോലും എജിയുമായി ബന്ധപ്പെട്ടിട്ടില്ല.എജിയുടെ ഒരു റിപ്പോര്‍ട്ടും നിയമസഭയില്‍ വെക്കും മുന്‍പ് കിട്ടിയിട്ടില്ല. അഴിമതി കണ്ടെത്തയതിന്റെ പേരില്‍ സിഎജിയെ അപാമാനിക്കാനാണ് ധനമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു