Get Updates
Get notified of breaking news, exclusive insights, and must-see stories!

'7100.32 കോടി റവന്യൂ കുടിശിക 5 വർഷമായി പിരിച്ചിട്ടില്ല'; സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

സർക്കാറിന് ഇത് വലിയ തിരിച്ചടിയാണ്. സംസ്ഥാനത്ത് മൊത്തം റവന്യു കുടിശിക 21,797 കോടി.

money31

തിരുവനന്തപുരം: ∙ റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്. റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണു സിഎജി നടത്തിയിരിക്കുന്നത്. അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

സർക്കാറിന് ഇത് വലിയ തിരിച്ചടിയാണ്. സംസ്ഥാനത്ത് മൊത്തം റവന്യു കുടിശിക 21,797 കോടി. ആകെ വരുമാനത്തിൻറെ 22.33 ശതമാനം വരും. 12 വകുപ്പുകളിലായി അഞ്ച് വർഷത്തിലേറ പഴക്കമുള്ള 7100 കോടി രൂപ കുടിശികയുണ്ട്. 1952 മുതൽ എക്സൈസ് വകുപ്പ് വരുത്തിയ കുടിശികയും ഇതില് ഉൾപ്പെടുന്നു . എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് എത്തിയ 1905 കോടിയുടെ കാര്യത്തിലും തുടർ നടപടി ഉണ്ടായിട്ടില്ല. 6143.28 കോടി വിവിധ സ്റ്റേകളിൽ പെട്ടുകിടക്കുന്നുണ്ട്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്.

സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാൻ വകുപ്പുകൾ നടപടി സ്വീകരിക്കണം. വകുപ്പുകൾ ബാക്കി നിൽക്കുന്ന കുടിശികയുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 2 രൂപ ഇന്ധന സെസ് വഴി ധനവകുപ്പ് 750 കോടി പ്രതീക്ഷിക്കുമ്പോഴാണ് 7000 കോടിയുടെ വൻകുടിശ്ശിക സ്റ്റേ ഒഴിവാക്കി തുക തിരിച്ചെടുക്കാൻ വകുപ്പുതല നടപടി വേണമെന്നും കുടിശിക പിരിക്കാനുള്ള തടുർ പ്രവർത്തനങ്ങൾക്ക് ഡാറ്റാ ബേസ് ഉണ്ടാക്കണമെന്നും സിഎജി നിർദ്ദേശിക്കുന്നു.

തെറ്റായ നികുതി നിശ്ചയിച്ച് നൽകിയതിലൂടെ ജിഎസ്ടി വഴി സർക്കാരിന് നഷ്ടം 11.3 കോടി ആണെന്നും . നികുതി രേഖകൾ പരിശോധിക്കാതെ പലിശ ഇനത്തിൽ നഷ്ടം വരുത്തിയത് 7.5 കോടിയാണെന്നും ആണ് റിപ്പോർട്ടുകൾ . വിദേശ മദ്യ ലൈസൻസുകളുടെ ക്രമരഹിത കൈമാറ്റത്തിലൂടെ നഷ്ടം 26 ലക്ഷം. ഇക്കാര്യത്തി. എക്സൈസ് കമ്മീഷണർക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്ലാറ്റുകളുടെ മൂല്യ നിർണ്ണയത്തിലുമുണ്ട് വീഴ്ച. സ്റ്റാന്പ് ഡ്യൂട്ടിയലും രജിസ്ട്രേഷൻ ഫീസിലും ഖജനാവിലേക്കുള്ള വരവിൽ കുറവ് ഒന്നരക്കോടി രൂപയാണ്. സാമ്പത്തികപ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പരിധിയടക്കെ വെട്ടിക്കുറച്ച് കേന്ദ്ര നടപടിയാണെന്ന് ധനമന്ത്രി പറഞ്ഞത് . എന്നാൽ നികുതി പിരിവിലെ വീഴ്ചയാണ് പ്രശ്നമെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+