കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോർട്ട്; സ്പീക്കര്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കി തോമസ് ഐസക്, ഹാജരാവാനും തയ്യാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംബന്ധിച്ച് പരസ്യമായി നടത്തിയ പ്രസ്താവനയില്‍ സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി മന്ത്രി തോമസ് ഐസക്.
മന്ത്രിയുടെ പ്രസ്താവന നിയമസഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിനുമേലായിരുന്നു സ്പീക്കറുടെ മന്ത്രിക്ക് നോട്ടീസ് അയച്ചത്. ഇതു സംബന്ധമായ നിലപാടുകൾ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയിൽ ഹാജരായി വിശദീകരിക്കാൻ സന്നദ്ധനാണ് എന്ന് ഞാൻ വിനയപൂർവം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

വിശദീകരണം

വിശദീകരണം


സിഎജി റിപ്പോർട്ട് സംബന്ധിച്ച് പരസ്യമായി നടത്തിയ പ്രസ്താവനകൾ നിയമസഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രതിപക്ഷ എംഎൽഎ നൽകിയ അവകാശലംഘന നോട്ടീസിന്മേൽ ബഹു. സ്പീക്കർ വിശദീകരണം തേടിയിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെ അദ്ദേഹത്തിന് വിശദീകരണം നൽകി. എന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കാനുള്ള അധികാരം ബഹു. സ്പീക്കർക്കാണ്. ഇതു സംബന്ധമായ നിലപാടുകൾ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയിൽ ഹാജരായി വിശദീകരിക്കാൻ സന്നദ്ധനാണ് എന്ന് ഞാൻ വിനയപൂർവം അറിയിച്ചിട്ടുണ്ട്.

സിഎജി റിപ്പോർട്ട്

സിഎജി റിപ്പോർട്ട്

സിഎജി റിപ്പോർട്ട് അതീവഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമാക്കിയത്. സംസ്ഥാന സർക്കാർ ദീർഘകാല ലക്ഷ്യങ്ങളോടെ രൂപീകരിച്ചിട്ടുള്ള വികസനനയങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുന്ന പരാമർശങ്ങളും നിഗമനങ്ങളും പൊടുന്നനെ ഈ റിപ്പോർട്ടിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. "പൊടുന്നനെ" എന്ന പദം മനഃപ്പൂർവമാണ് പ്രയോഗിച്ചത്. സിഎജിയുടെ ഓഡിറ്റ് സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ സിഎജി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 2007ലെ Regulations on Audit and Accounts ഓഡിറ്റ് നടപടിക്രമങ്ങൾ വിശദമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ 2020ൽ പരിഷ്കരിച്ച് വിജ്ഞാപനം ചെയ്തിട്ടുമുണ്ട്.

സർക്കാരിന് പറയാനുള്ളത്

സർക്കാരിന് പറയാനുള്ളത്

ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ സർക്കാരിന് പറയാനുള്ളത് വിശദമായി കേട്ടതിനു ശേഷം മാത്രമേ ഒരു അന്തിമപരാമർശം റിപ്പോർട്ടിൽ ഉൾപ്പെടുത്താവൂ എന്ന് ഇതിലെ 206-ാം വകുപ്പ് കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്. കരട് ഓഡിറ്റ് പരാമർശങ്ങളെ സംബന്ധിച്ചും മറ്റും സർക്കാർ നൽകുന്ന മറുപടിയ്ക്ക് അക്കൌണ്ടന്റ് ജനറൽ പൂർണ പരിഗണന നൽകണം എന്നാണ് ഇതിലെ നിർദ്ദേശം (shall give full consideration to the reply).

പുതുക്കിയ നിർദ്ദേശങ്ങൾ

പുതുക്കിയ നിർദ്ദേശങ്ങൾ

2020ൽ പുതുക്കിയ നിർദ്ദേശങ്ങൾ ഈ വ്യവസ്ഥകൾ കുറേക്കൂടി വിശാലമാക്കിയിട്ടുണ്ട്. കരട് റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട സർക്കാർ സെക്രട്ടറിയ്ക്ക് നൽകണം. കരടിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ഇരുകൂട്ടർക്കും സൌകര്യപ്രദമായ സമയം നിശ്ചയിക്കുകയും വേണം. റിപ്പോർട്ടിലെ നിഗമനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ആധാരമായ രേഖകളുണ്ടെങ്കിൽ അവയുടെ പകർപ്പ് സർക്കാരിന് കൈമാറണം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് പറയാനുള്ള കാര്യങ്ങൾ പരിഗണിച്ചുവേണം സിഎജി അന്തിമ റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഇതാണ് ഓഡിറ്റ് സംബന്ധിച്ച് സിഎജി തന്നെ പുറപ്പെടുവിച്ച റെഗുലേഷനിലെ വ്യവസ്ഥ.

അന്തിമ റിപ്പോർട്ട്

അന്തിമ റിപ്പോർട്ട്

ഇപ്പോൾ ചർച്ചയായിട്ടുള്ള സിഎജി റിപ്പോർട്ടിന്റെ കരടിൽ ഒരുതരത്തിലും പരാമർശിക്കാത്ത നിഗമനങ്ങളും നിരീക്ഷണങ്ങളുമാണ് അന്തിമ റിപ്പോർട്ട് എന്നു പറഞ്ഞു നൽകിയ രേഖയിൽ ഉൾപ്പെടുത്തിയത്. അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരാമർശങ്ങളാണിത്. കിഫ്ബിയ്ക്ക് സ്വദേശത്തു നിന്നോ വിദേശത്തു നിന്നോ വായ്പയെടുക്കാനാവില്ലെന്നും, കിഫ്ബിയുടെ വായ്പയെടുക്കലിന് നിയമപിൻബലമില്ലെന്നും, മസാലാ ബോണ്ട് ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണെന്നും, മസാലാബോണ്ടു വഴി ധനം സമാഹരിക്കാൻ കിഫ്ബിയ്ക്ക് ആർബിഐ നൽകിയ അനുവാദം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുമൊക്കെയുള്ള എന്ന നിലയാണ് ഇതോടെ സംജാതമായത്.

ആമുഖത്തിൽ പറയുന്നത്

ആമുഖത്തിൽ പറയുന്നത്

കേരള നിയമസഭ പാസാക്കിയ നിയമമാണ് കിഫ് നിയമം. 2016ൽ അത് ഭേദഗതി ചെയ്തു. ഏകകണ്ഠമായാണ് നിയമസഭ ഈ നിയമങ്ങൾ നിർമ്മിച്ചത്. ഈ നിയമത്തിന്റെ ആമുഖം ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ പശ്ചാത്തല സൌകര്യവികസന സൃഷ്ടിയ്ക്കുവേണ്ട ധനസമാഹരണത്തിനും അനുബന്ധമായ കാര്യങ്ങൾക്കും വേണ്ടിയുള്ള നിയമം എന്നാണ് ആമുഖത്തിൽ പറയുന്നത്.

76 ചോദ്യം

76 ചോദ്യം

1999ൽ ഈ നിയമം നിലവിൽ വന്നതിൽ ശേഷം 2016ന് മുമ്പ് കിഫ്ബി മൂന്നു തവണ വായ്പയെടുത്തിട്ടുണ്ട്. 1999ലും 2002ലും 2005ലും. ഈ കാലയളവിൽ കിഫ്ബി അഞ്ചുതവണ സിഎജിയുടെ വിശദമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. 2016ലെ നിയമഭേദഗതിയ്ക്കു ശേഷം ഈ വർഷം നടന്നതുൾപ്പെടെ നാലു സിഎജി പരിശോധനകൾ നടന്നു. ഇതിനു മുമ്പ് ഒരു ഘട്ടത്തിൽ പോലും സിഎജി ഈ നിയമത്തിന്റെ ഭരണഘടനാസാധുതയെ സംബന്ധിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. എന്നു മാത്രമല്ല, വായ്പയെടുത്ത പണം, ഫലപ്രദമായി പശ്ചാത്തലസൌകര്യസൃഷ്ടിയ്ക്ക് വിനിയോഗിക്കുന്നില്ല എന്ന വിമർശനമായിരുന്നു 2016ന് മുമ്പ് ഓഡിറ്റ് പരാമർശങ്ങൾ. ഈ വർഷം ആദ്യം കിഫ്ബിയിൽ ആരംഭിച്ച സിഎജി ഓഡിറ്റിന്റെ ഭാഗമായി 76 ചോദ്യങ്ങളാണ് ഉന്നയിച്ചത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
ഭരണഘടനാ സാധുത

ഭരണഘടനാ സാധുത

ഇവയിൽ ഒന്നിൽപ്പോലും കിഫ്ബിയുടെ ഭരണഘടനാ സാധുത സംബന്ധിച്ച പരാമർശങ്ങളേ ഉണ്ടായിരുന്നില്ല.
ഇങ്ങനെ ഓഡിറ്റ് റെഗുലേഷനിൽ വ്യവസ്ഥ ചെയ്തതു പ്രകാരം സർക്കാരിനോട് ചർച്ച ചെയ്യാതെ എത്തിച്ചേർന്ന ഈ നിഗമനങ്ങൾ ചട്ടപ്രകാരമുള്ളതല്ല. അത് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യങ്ങളെ ഹനിക്കുന്നതാണ്. അതിലെ പല പരാമർശങ്ങളും ഒരുവേള അസംബന്ധങ്ങളുമാണ്. ഇത് കേരളത്തിലെ ജനങ്ങളുമായി സംവദിക്കേണ്ടതുണ്ട് എന്ന ഉത്തമ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചർച്ച ഉയർത്തിയത്.

English summary
CAG report; Thomas Isaac explained to the Speaker sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X