കേരളത്തില്‍ കേക്ക്, ഉത്തരേന്ത്യയില്‍ ചാണകം; വൈദികനെ ആക്രമിച്ച നടപടി പ്രാകൃതം എന്ന് ചെന്നിത്തല
ഒഡീഷയില്‍ വൈദികനെ ആക്രമിച്ച ബജറംഗ്ദള് നടപടി പ്രാകൃതം എന്ന് രമേശ് ചെന്നിത്തല. തടഞ്ഞ് മര്‍ദ്ദിച്ച് ചാണകം തീറ്റിക്കുന്ന ക്രൂരത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ബഹുസ്വരതയിലാണ് ഇന്ത്യ എന്ന മഹത്തായ ആശയം. ജയ്ശ്രീറാം വിളിപ്പിക്കുക, ചെരുപ്പ് മാല അണിയിപ്പിക്കുക എന്നതൊക്കെ ചിന്തിക്കാന്‍ കഴിയാത്ത അപരിഷ്കൃതമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
മുസ്ലിങ്ങളെയും ക്രൈസ്തവരെയും ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണമാണ് രാജ്യത്ത് നടക്കുന്നത്. ബിജെപി ഭരണകൂടങ്ങള്‍ എല്ലാ ഒത്താശയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍ എന്തുവില കൊടുത്തും എതിര്‍ക്കണം. സംഘപരിവാര്‍ ശക്തികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ് വായിക്കാം: 'ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവും ഫാസിസത്തിന്റെ ക്രൂരമുഖവുമാണ് ഒഡീഷയില്‍ കണ്ടത്. സംഘപരിവാറിന്റെ പോഷക സംഘടനയായ ബജരംഗദളിന്റെ പ്രവര്‍ത്തകര്‍ ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവച്ചുമര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം പ്രാകൃതവും, മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്.
ബഹുസ്വരതയിലും മതനിരപേക്ഷതയിലുമാണ് ഇന്ത്യ എന്ന മഹത്തായ ആശയം കുടികൊള്ളുന്നത്. ക്രൈസ്തവ വൈദികനെ ചെരുപ്പമാലഅണിയിക്കുന്നതും, ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും, മര്‍ദ്ദിക്കുന്നതും ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള അപരിഷ്കൃതത്വമാണ്. മതവിശ്വാസം പുലര്‍ത്തുക, അത് പ്രചരിപ്പിക്കുക, ആചരിക്കുക എന്നത് ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണ്. അതിനെ ഇല്ലാതാക്കിയാല്‍ ഇന്ത്യ എന്ന ആധുനിക രാഷ്ട്രം തന്നെയാണ് ഇല്ലാതായി തീരുന്നത്.
മുസ്ലീം ക്രൈസ്തവ ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണങ്ങള്‍ 2014 നു ശേഷം ഇന്ത്യയില്‍ നടമാടുകയാണ്. ബിജെപി ഭരണകൂടങ്ങള്‍ അതിന് എല്ലാവിധ ഒത്താശയും ചെയ്യുന്നു. ന്യുനപക്ഷങ്ങളെ ഇല്ലാതാക്കി ഒരു മതരാഷ്ട്രമാണ് സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്തുവില കൊടുത്തും ചെറുക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
കേരളത്തില്‍ ക്രൈസ്തവര്‍ക്ക് നല്കാന് കേക്കുമായി വീടുകള്‍ കയറുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുകയാണ്. ഈ ഇരട്ടത്താപ്പും, വഞ്ചനയും ജനങ്ങള്‍ തിരിച്ചറിയും. ക്രിസ്തുമതസ് കാലത്ത് ക്രിസ്ത്യന്പള്ളിയില് പോയി ഫോട്ടോക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം തടയുന്ന കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ല. ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. രാജ്യത്തെ കുട്ടിച്ചോറാക്കുന്ന സംഘപരിവാര്‍ ശക്തികളെ നിലക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും തെയ്യാറാകണം.'
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications