കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാഴ്ചയെ പച്ചവത്കരിക്കുന്നു, അതും സിപിഎം എംഎല്‍എയുടെ മണ്ഡലത്തില്‍! പിന്നിലെ കാര്യം കടുത്തത്?

  • By Desk
Google Oneindia Malayalam News

പാലക്കാട്: എങ്ങനെയായാലും മുസ്ലീം ലീഗ് പച്ചവിട്ടൊരു കളിയില്ല, ഇത് അവസാനം ചെന്നെത്തുന്നതോ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബില്‍ തന്നെയായിരിക്കും. ഇത്രയും ദിവസം സ്വന്തം പാര്‍ട്ടി തന്നെയാണ് തലവേദനയുണ്ടാക്കിയത്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നതെങ്കിലും സ്വന്തം പാർട്ടിക്കാരല്ല വിവാദത്തിന് പിന്നിലുള്ളത്. ഒറ്റപ്പാലം നിയോജ മണ്ഡലത്തിലെ സ്‌കൂളുകളില്‍ പച്ചവല്‍ക്കരിച്ച കലണ്ടറുകള്‍ വിതരണം ചെയ്‌തെന്നാണ പുതിയ വിവാദം. സി പി എം എംഎല്‍എയായ എം ഹംസയുടെ നിയോജക മണ്ഡലത്തിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പച്ചവല്‍കരിച്ച പുതുവത്സര കലണ്ടര്‍ വിതരണം ചെയ്തതത്രേ.

ഇതില്‍ വെള്ളിയാഴ്ചയെ മാത്രമാണ് പച്ച നിറമാക്കി മാറ്റിയിരിക്കുന്നതത്രേ. ഈ കാര്യം വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഇതിന്റെ ചിത്രങ്ങള്‍ സഹിതം പ്രചരിച്ചതോടെയാണ് സംഭവം പുറത്തെത്തുന്നത്. എം എല്‍ എയുടെ ചിത്രത്തോടപ്പം തന്നെയാണ് പച്ചവത്കരിച്ച കലണ്ടര്‍ അച്ചടിച്ചിരിക്കുന്നത്.

ലീഗുകാര്‍ക്ക് പച്ച നിറത്തിനോടാണ് പ്രത്യേക താത്പര്യമെങ്കിലും ഇവിടെ നിറം മാറ്റിയിരിക്കുന്നത് സിപി എമ്മുകാരനാണ്. പച്ചനിറത്തിന്റെ പേരില്‍ നേരത്തെയും വിവാദമുണ്ടായിരുന്നു. ഈ വിവാദത്തില്‍ നിരവധി സി പി എം നേതാക്കന്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കലണ്ടറുകളില്‍ പച്ച പ്രത്യക്ഷപ്പെടുന്നത്.

പച്ച നിറത്തിലുള്ള കലണ്ടര്‍

പച്ച നിറത്തിലുള്ള കലണ്ടര്‍

ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലാണ് പച്ച വത്കരിച്ച കലണ്ടര്‍ വിതരണം ചെയ്യതത്രേ. എം ഹംസ എംഎല്‍എയുടെ നിയോജക മണ്ഡലത്തിലാണിത്.
എം എല്‍ എയും ചിത്രം അടങ്ങിയ കലണ്ടറാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്.

കലണ്ടര്‍ ഇങ്ങനെ

കലണ്ടര്‍ ഇങ്ങനെ

വെള്ളിയാഴ്ചയെ പച്ച നിറമാക്കിയുള്ള കലണ്ടറില്‍ എം എല്‍ എയുടെ ചിത്രത്തോടപ്പമാണ് അച്ചടിച്ചിരിക്കുന്നത്. ഇതില്‍ എം എല്‍ എ വിദ്യാര്‍ഥികള്‍ക്കായി ആശംസയും അറിയിക്കുന്നുണ്ട്.

പച്ച വെള്ളിയാഴ്ച

പച്ച വെള്ളിയാഴ്ച

പച്ചവത്കരിച്ച കലണ്ടര്‍ എന്നു പറഞ്ഞാല്‍ തീര്‍ത്തു പച്ചയല്ല. ഇതില്‍ വെള്ളിയാഴ്ചയെ മാത്രമാണ് പച്ചനിറമാക്കി മാറ്റിയിരിക്കുന്നത്.

പ്രചരിച്ചത് വാട്‌സ് ആപ്പ് വഴി

പ്രചരിച്ചത് വാട്‌സ് ആപ്പ് വഴി

പച്ചവത്കരിച്ച കാര്യം വാട്‌സ് ആപ്പ് വഴി പ്രചരിച്ചതോടെയാണ് പുറത്തെത്തുന്നത്. ഇതിന് മുന്‍പും നിരവധി കാര്യങ്ങള്‍ പച്ച വത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

ബ്ലാക്ക് ബോര്‍ഡ് പച്ചയാക്കിയത്

ബ്ലാക്ക് ബോര്‍ഡ് പച്ചയാക്കിയത്

നേരത്തെ മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സ്വന്തം മണ്ഡലത്തില്‍ നിന്നുതന്നെയുള്ള സ്‌കൂളുകളിലെ ബോര്‍ഡാണ് പച്ച നിറമാക്കി മാറ്റിയത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

 വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

കണ്ണിന് കുളിര്‍മയുള്ള നിറമാണ് പച്ചയെന്നാണ് മലപ്പുറത്തെ എം എല്‍എമാര്‍ പറയുന്നതെന്നാണ്. എം എല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള സ്‌കൂള്‍ നവീകരണത്തിലാണ് ബോര്‍ഡുകളുടെ നിറം മാറ്റിയിരുന്നത്.

ചോദ്യപേപ്പറും വെറുതെ വിട്ടില്ല

ചോദ്യപേപ്പറും വെറുതെ വിട്ടില്ല

എസ് എസ് എല്‍ സി പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ക്കായുള്ള സയന്‍സ് ചോദ്യപേപ്പറിലാണ് ഇത് കണ്ടത്.

English summary
calender carried muslim league green colour in ottappalam school allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X