Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ കാട്ടാനകുട്ടി ചരിഞ്ഞ നിലയില്‍

പേരാമ്പ്ര : പെരുവണ്ണാമൂഴി റിസര്‍വോയറില്‍ കാട്ടാനകുട്ടി ചരിഞ്ഞ നിലയില്‍ ,തള്ളയാനകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും ഫലംകണ്ടില് പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്ന് പയ്യാന കോട്ടയില്‍ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ കാട്ടാനകുട്ടി ചരിഞ്ഞ നിലയില്‍. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. കൂട്ടമായെത്തിയ ആനകള്‍ റിസര്‍വോയറിലിറങ്ങി വെള്ളം കുടിക്കുന്നതിനിടയില്‍ കുട്ടിയാന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു.

എന്നാല്‍ തള്ളയാനകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും തന്നെ ഫലംകണ്ടില്ല. മസ്തകം മാത്രം പുറത്തായി ഉടലും തുമ്പിയും പൂര്‍ണ്ണമായും ചെളിയില്‍ പൂഴ്ന്ന അവസ്ഥയിലായിരുന്നു. രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ റയിഞ്ചര്‍ ബി.ആര്‍. റൂബിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ തള്ളയാനകളെ വിരട്ടിയൊടിച്ചതിന് ശേഷം ജഡം പുറത്തെടുക്കുകയായിരുന്നു.

 kattana-kutti

പയ്യാനകോട്ട ഭാഗത്ത് നിന്ന് റിസര്‍വോയറിലൂടെ വനംവകുപ്പിന്റെ വനറാണി ബോട്ട് മാഡര്‍ഗ്ഗം പെരുവണ്ണാമൂഴിയിലെത്തിച്ച ജഢം ഫോറസ്റ്റ് ഓഫീസിലെത്തിച്ച് ചക്കിട്ടപ്പറ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. പി.കെ. സന്തോഷ് പോസ്റ്റ്മാര്‍ട്ടം നടത്തി.ഫോറസ്റ്റ് ഓഫീസര്‍ കെ.ഷാജു, ബീറ്റ് ഒാഫീസര്‍മാരായ കെ.ടി. ലത്തീഫ്, പി. ബീഷര്‍, എം. ദേവാനന്ദന്‍, പി. ബാലന്‍, വാച്ചര്‍ന്മാരായ ബാബു, ഗോപാലന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+