കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുത ഉത്പാദന രംഗത്ത് സംസ്ഥാനത്ത് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തും- മന്ത്രി എം.എം മണി

വൈദ്യുത ഉത്പാദന രംഗത്ത് സംസ്ഥാനത്ത് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തും- മന്ത്രി എം.എം മണി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : പെരുവണ്ണാമൂഴി ചെറുകിട വൈദ്യുത പദ്ധതി നടപ്പാക്കുന്നതോടെ വൈദ്യുത ഉത്പാദന രംഗത്ത് സംസ്ഥാനത്ത് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തിവെച്ചതടക്കം 24 ഓളം പദ്ധതികളുടെ നിര്‍മാണം ഈ സര്‍ക്കാര്‍ പുനരാംരഭിച്ചുവെന്നും മന്ത്രി എംഎം മണി പറഞ്ഞു. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമായിരുന്ന ആതിരപ്പിള്ളി പദ്ധതി സമവായമില്ലാതെ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജലവൈദ്യുത പദ്ധതിയാണ് ചെലവ് കുറവെങ്കിലും ഉള്ള സാധ്യതകളെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. കോടികള്‍ നല്‍കിയാണ് ആവശ്യമുള്ള വൈദ്യുതി സര്‍ക്കാര്‍ വാങ്ങുന്നത്. ഊര്‍ജ്ജമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും എല്ലാവരും സമ്മതം മൂളിയാല്‍ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.

വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കും! ജെഡിയു കേരളഘടകം പാർട്ടി വിടുന്നു, ഇനി പഴയ എസ്ജെഡി...വൈദ്യുത ഉത്പാദനത്തിന് സോളാര്‍ അടക്കം ചെറുതും വലുതുമായ എല്ലാ മാര്‍ഗ്ഗവും പരിഗണിക്കും. ഇടുക്കി, പാലക്കാട് ജില്ലകളില്‍ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് കാറ്റില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തും. സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയിട്ടും സര്‍ക്കാറിന്റെ കാലയളവില്‍ പവര്‍കട്ടില്ലാത്ത വൈദ്യുത വിതരണം നടത്താനാണ് ലക്ഷ്യം. കമ്മി വന്നാല്‍ വാങ്ങും.

maniinaugeration

മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്തംഗങ്ങളായ സുജാത മനക്കല്‍,എ.കെ.ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിതേഷ് മുതുകാട്, ഷൈല ജെയിംസ്, പഞ്ചായത്തംഗം പ്രേമന്‍ നടുക്കണ്ടി, എന്‍.പി.ബാബു, രാജന്‍ മരുതേരി, വി.വി.കുഞ്ഞിക്കണ്ണന്‍, പത്മനാഭന്‍ കടിയങ്ങാട്, ബേബി കാപ്പുകാട്ടില്‍, കെ.സജീവന്‍, ഒ.ടി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍ എന്‍.വേണുഗോപാല്‍ സ്വാഗതവും ചീഫ് എഞ്ചിനിയര്‍ ബി.ഈശ്വര നായിക് നന്ദിയും പറഞ്ഞു.
English summary
Calicut acquire second position in power generation : MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X