ബി സോണ്‍ കലോത്സവം വൈസ് ചാന്‍സിലറുടെ മേല്‍ നോട്ടത്തില്‍-തിയ്യതിയിൽ മാറ്റം
വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പരിഹാരമായി.ഇന്ന് മുതൽ മടപ്പള്ളി ഗവ കോളേജിൽ നടക്കേണ്ട കലോത്സവം ഈ മാസം അഞ്ചു മുതൽ ഒൻപത് വരെ നടത്താൻ വൈസ് ചാൻസലർ നടത്തിയ മധ്യസ്ഥ ചർച്ചയിൽ തീരുമാനമായി.സംഘർഷമുണ്ടായാൽ കലോത്സവം നിർത്തിവെയ്ക്കുമെന്ന ഉറപ്പിന്മേലാണ് മടപ്പള്ളിയിൽ വെച്ച് തന്നെ കലോത്സവം നടത്താൻ തീരുമാനിച്ചത്.
നേരത്തെ ഏകപക്ഷീയമായുണ്ടാക്കിയ സംഘാടക സമിതിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.കലോത്സവ നടത്തിപ്പുമായി ഉണ്ടായ തർക്കത്തെ തുടർന്ന് റെജിസ്ട്രേഷൻ നടത്താത്ത മത്സരാർത്ഥികൾക്ക് അവസരം നൽകാൻ വേണ്ടിയാണ് തിയ്യതിയിൽ മാറ്റം വരുത്തിയത്.മടപ്പള്ളിയിൽ കലോത്സവം നടത്തുന്നതിനെതിരെ എംഎസ്എഫ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.വിദ്യാർത്ഥി യൂണിയൻ ജില്ലാ എക്സ്ക്യൂട്ടീവ് പ്രതിനിധി ആവശ്യപ്പെടുന്ന കോളേജിന് മാത്രമേ കലോത്സവം അനുവദിക്കാവൂ എന്ന ബൈലോ മറികടന്നാണ് മടപ്പള്ളിയിൽ കലോത്സവം നടത്താൻ തീരുമാനിക്കുകയും,സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തത്.

എന്നാൽ എസ്എഫ്ഐക്കേറ്റ തിരിച്ചടിയാണ് വൈസ് ചാന്‍സിലറുടെ മേല്‍ നോട്ടത്തില്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചതെന്ന് എംഎസ്എഫ് ജില്ല പ്രസിഡന്റ് ലത്തീഫ് തുറയൂരും ജനറല്‍ സിക്രട്ടറി അഫ്‌നാസ് ചോറോടും അഭിപ്രായപ്പെട്ടു.സംഘര്‍ഷമുണ്ടായാല്‍ കലോത്സവ നടപടികള്‍ നിര്‍ത്തിവെക്കുമെന്ന വൈസ് ചാന്‍സിലറുടെ ഉറപ്പില്‍ മടപ്പള്ളി തന്നെ നടത്താന്‍ തീരുമാനമായത്. നേരത്തെ യൂണിവേഴ്‌സിറ്റി അനുമതിയില്ലാതെയായിരുന്നു ജില്ലാ എക്‌സിക്യുട്ടീവ് പോലും അറിയാതെ മടപ്പള്ളിയിൽ കലോത്സവം നടത്താന്‍ തീരുമാനിച്ചത്.നേരത്തെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായിരുന്ന എഫ്എഫ്ഐ നേതാവിനെ മാറ്റി ജില്ലാ എക്‌സിക്യുട്ടീവിനെ യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തി.പ്രോഗ്രാം ഉള്‍പ്പടെ കലോത്സവത്തെ പാര്‍ട്ടി സമ്മേളനമാക്കി നടത്താമെന്ന എസ്എഫ്ഐ തീരുമാനമാണ് ഇതോടെ പൊളിഞ്ഞതെന്ന് നേതാക്കള്‍ വാർത്താ കുറിപ്പിൽ പറഞ്ഞു .
മടപ്പള്ളി നടക്കുന്ന കലോത്സവത്തില്‍ വെച്ച് ഇതര സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ ശക്തമായി നേരിടുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. നേരത്തെ അനുമതിയില്ലാതെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ളവ തുടങ്ങിയ എസ്എഫ്ഐയുടെ ഏകാതിപത്യ നടപടിയാണ് പ്രശ്‌നം ഇത്ര വഷളാക്കിയത്.അല്ലാതെ മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications