കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി സോണ്‍ കലോത്സവം വൈസ് ചാന്‍സിലറുടെ മേല്‍ നോട്ടത്തില്‍-തിയ്യതിയിൽ മാറ്റം

  • By Sreejith Kk
Google Oneindia Malayalam News

വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പരിഹാരമായി.ഇന്ന് മുതൽ മടപ്പള്ളി ഗവ കോളേജിൽ നടക്കേണ്ട കലോത്സവം ഈ മാസം അഞ്ചു മുതൽ ഒൻപത് വരെ നടത്താൻ വൈസ് ചാൻസലർ നടത്തിയ മധ്യസ്ഥ ചർച്ചയിൽ തീരുമാനമായി.സംഘർഷമുണ്ടായാൽ കലോത്സവം നിർത്തിവെയ്ക്കുമെന്ന ഉറപ്പിന്മേലാണ് മടപ്പള്ളിയിൽ വെച്ച് തന്നെ കലോത്സവം നടത്താൻ തീരുമാനിച്ചത്.

സൗദി സ്ത്രീകള്‍ കൂടുതല്‍ കരുത്തരാവുന്നു; പുറത്തിറങ്ങാന്‍ രക്ഷിതാവിന്റെ സമ്മതം വേണ്ടസൗദി സ്ത്രീകള്‍ കൂടുതല്‍ കരുത്തരാവുന്നു; പുറത്തിറങ്ങാന്‍ രക്ഷിതാവിന്റെ സമ്മതം വേണ്ട

നേരത്തെ ഏകപക്ഷീയമായുണ്ടാക്കിയ സംഘാടക സമിതിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.കലോത്സവ നടത്തിപ്പുമായി ഉണ്ടായ തർക്കത്തെ തുടർന്ന് റെജിസ്ട്രേഷൻ നടത്താത്ത മത്സരാർത്ഥികൾക്ക് അവസരം നൽകാൻ വേണ്ടിയാണ് തിയ്യതിയിൽ മാറ്റം വരുത്തിയത്.മടപ്പള്ളിയിൽ കലോത്സവം നടത്തുന്നതിനെതിരെ എംഎസ്എഫ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.വിദ്യാർത്ഥി യൂണിയൻ ജില്ലാ എക്സ്ക്യൂട്ടീവ് പ്രതിനിധി ആവശ്യപ്പെടുന്ന കോളേജിന് മാത്രമേ കലോത്സവം അനുവദിക്കാവൂ എന്ന ബൈലോ മറികടന്നാണ് മടപ്പള്ളിയിൽ കലോത്സവം നടത്താൻ തീരുമാനിക്കുകയും,സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തത്.

b zone fest

എന്നാൽ എസ്എഫ്ഐക്കേറ്റ തിരിച്ചടിയാണ് വൈസ് ചാന്‍സിലറുടെ മേല്‍ നോട്ടത്തില്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചതെന്ന് എംഎസ്എഫ് ജില്ല പ്രസിഡന്റ് ലത്തീഫ് തുറയൂരും ജനറല്‍ സിക്രട്ടറി അഫ്‌നാസ് ചോറോടും അഭിപ്രായപ്പെട്ടു.സംഘര്‍ഷമുണ്ടായാല്‍ കലോത്സവ നടപടികള്‍ നിര്‍ത്തിവെക്കുമെന്ന വൈസ് ചാന്‍സിലറുടെ ഉറപ്പില്‍ മടപ്പള്ളി തന്നെ നടത്താന്‍ തീരുമാനമായത്. നേരത്തെ യൂണിവേഴ്‌സിറ്റി അനുമതിയില്ലാതെയായിരുന്നു ജില്ലാ എക്‌സിക്യുട്ടീവ് പോലും അറിയാതെ മടപ്പള്ളിയിൽ കലോത്സവം നടത്താന്‍ തീരുമാനിച്ചത്.നേരത്തെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായിരുന്ന എഫ്എഫ്ഐ നേതാവിനെ മാറ്റി ജില്ലാ എക്‌സിക്യുട്ടീവിനെ യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തി.പ്രോഗ്രാം ഉള്‍പ്പടെ കലോത്സവത്തെ പാര്‍ട്ടി സമ്മേളനമാക്കി നടത്താമെന്ന എസ്എഫ്ഐ തീരുമാനമാണ് ഇതോടെ പൊളിഞ്ഞതെന്ന് നേതാക്കള്‍ വാർത്താ കുറിപ്പിൽ പറഞ്ഞു .

മടപ്പള്ളി നടക്കുന്ന കലോത്സവത്തില്‍ വെച്ച് ഇതര സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ ശക്തമായി നേരിടുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. നേരത്തെ അനുമതിയില്ലാതെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ളവ തുടങ്ങിയ എസ്എഫ്ഐയുടെ ഏകാതിപത്യ നടപടിയാണ് പ്രശ്‌നം ഇത്ര വഷളാക്കിയത്.അല്ലാതെ മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.

English summary
Calicut b zone fest will handle by vice chancellor. Venue will be Madapally college controversy ends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X