കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധികളെ തട്ടിമാറ്റി സിറ്റി സഹകരണ ബാങ്ക്... മികച്ച നേട്ടമുണ്ടാക്കിയെന്ന് കണക്കുകള്‍

നോട്ട് നിരോധനമടക്കമുള്ള പ്രതിസന്ധികള്‍ ബാങ്കിനെ ബാധിച്ചില്ല

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: നോട്ട് നിരോധനത്തിനും തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും കോഴിക്കോട് സിറ്റി സഹകരണ ബാങ്ക് മികച്ച നേട്ടം കൊയ്തു. നോട്ട് നിരോധനത്തിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ചാണ് സിറ്റി ബാങ്ക് നേട്ടത്തിലേക്ക് മുന്നേറിയത്. സഹകരണ ബാങ്കുകള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് കോഴിക്കോട് സിറ്റി സഹകരണ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് തെളിയിക്കുന്നത്.

1

2016-17 സാമ്പത്തിക വര്‍ഷം 2.82 കോടി രൂപയാണ് സിറ്റി സഹകരണ ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച എംവിആര്‍ ക്യാന്‍സര്‍ സെന്ററും മികച്ച പ്രവര്‍ത്തന നേട്ടമാണ് കൈവരിച്ചതെന്ന് ബാങ്ക് ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു തരത്തിലുള്ള നിക്ഷേപവും ബാങ്കില്‍ എത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ദേശീയ കോ-ഓപ്പറേറ്റിവ് എക്സലന്‍സ് അവാര്‍ഡ് സിറ്റി സഹകരണ ബാങ്കിനായിരുന്നു. 2002ലാണ് കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 15 വര്‍ഷംകൊണ്ട് 2184 കോടിയാണ് ബാങ്കിന്റെ ബിസിനസ് ടേണോവര്‍. 2016-17 സാമ്പത്തിക വര്‍ഷം വായ്പാ നീക്കിയിരിപ്പ് 840 കോടിയാണ്. നിക്ഷേപം 82 കോടി വര്‍ധിച്ച് 914 കോടിയില്‍ എത്തിക്കഴിഞ്ഞു.

English summary
Calicut city cooperative bank makes profit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X