കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂർ വിമാനാപകടം; പൈലറ്റ് മരിച്ചു!! സഹപൈലറ്റിന് ഗുരുതര പരിക്ക്!വിമാനത്തിൽ ഉണ്ടായിരുന്നത് 190 പേർ!

Google Oneindia Malayalam News

കോഴിക്കോട്; കരിപ്പൂർ വിമാനത്താവള അപകടത്തിൽ രണ്ട് പേർ മരിച്ചതായി സൂചന.
പൈലറ്റ് ക്യാപ്റ്റൻ വിവി സാഥിയയും മറ്റൊരാളും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സഹ പൈലറ്റിനും ഗുരുതര പരിക്കേറ്റുവെന്നാണ് വിവരം. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

Recommended Video

cmsvideo
Flight Break in Karipur Airport

ക്യാപ്റ്റൻ സാഥേയും ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത്. അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.

pilot

ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കനത്ത മഴയും മൂടൽ മഞ്ഞും കാരണം പൈലറ്റിന് റൺവേ കൃത്യമായി തിരിച്ചറിയാൻ സാധിക്കാതെ വന്നതോടെയാണ് അപകടനം നടന്നതെന്നാണ് പ്രാഥമിക വിവരം. റൺവേയുടെ മധ്യഭാഗത്തായി വിമാനം ലാൻഡ് ചെയ്യുകയും റൺവേയും മറികടന്ന് വിമാനം മതിലിടിച്ച് തെന്നി മാറുകയുമായിരുന്നു. വിമാനത്തിന്റെ കോക്പിറ്റ് മുതൽ പ്രാധാന വാതിൽ വരെയുള്ള ഭാഗം നെടുകെ പിളർന്നതായും റിപ്പോർട്ടുണ്ട്.

English summary
Karipur accident; Pilot died, many people injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X