കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിലിറക്കും; ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ ഇറക്കി

Google Oneindia Malayalam News

കോഴിക്കോട്; കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തിരുമാനം. കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും.കരിപ്പൂർ വിമാനം സാധാരണ നിലയിൽ ആകുന്നതുവരെ വിമാനങ്ങൾ കണ്ണൂര്‍ ഇറക്കാനാണ് തിരുമാനം.

ജിദ്ദയിൽ നിന്നുള്ള കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലാണ് ഇറക്കിയിരിക്കുന്നത്. സ്പൈസ് ജറ്റ് വിമാനമാണ് രാത്രി 9 ഓടെ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. അതേസമയം കരിപ്പൂർ അപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില ഗുരുതരമാണ്.

karipur tragedy

Recommended Video

cmsvideo
Natives help in the rescue operation at karipur | Oneindia Malayalam

പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മിംമ്സ് ആശുപതിയിലാണ്. 1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി 2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി, 3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ,
5. ഒന്നരവയസ്സുളള കുഞ്ഞ്,ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി,രാജീവൻ, 61, ബാലുശ്ശേരി സ്വദേശി,ദീപക്, അഖിലേഷ്, ഐമ എന്നിവരാണ് മരിച്ചത്.

അതേസമയം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും വിമാനം തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കരിപ്പൂർ വിമാന അപകടം; മരണസംഖ്യ ഉയരുന്നു!വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു!!കരിപ്പൂർ വിമാന അപകടം; മരണസംഖ്യ ഉയരുന്നു!വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു!!

കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!

കരിപ്പൂർ വിമാന അപകടം; ഒടുവിൽ ആശ്വാസം, ഒറ്റപ്പെട്ടു പോയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തികരിപ്പൂർ വിമാന അപകടം; ഒടുവിൽ ആശ്വാസം, ഒറ്റപ്പെട്ടു പോയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി

English summary
calicut karipur air india express tragedy; Flights to Karipur to land at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X