Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂർ വിമാന അപകടം; ഒടുവിൽ ആശ്വാസം, ഒറ്റപ്പെട്ടു പോയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി

കോഴിക്കോട് ; കരിപ്പൂരിൽ വിമാനാപകടത്തിൽ രക്ഷപ്പെട്ട കുഞ്ഞിൻറെ മാതാപിതാക്കളെ കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനിടെ കുഞ്ഞിനെ കണ്ടെത്തിയയാൾ രക്ഷിതാക്കളെ തേടി സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചിരുന്നു. ബാദുഷയെന്നയാളാണ് കുഞ്ഞിന്റെ ഫോട്ടോയും ഫോൺനമ്പറും സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ നിരവധി പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

Calicut Karipur Air India Express tragedy

190 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിങ്ങനെയാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Recommended Video

cmsvideo
    Similariies between Mangalore and Karipur airport incidents | Oneindia Malayalam

    അമ്മയും കുഞ്ഞും ഉൾപ്പെടെ 11 പേർ ഇതുവരെ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ്. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിയ ഒരു സ്ത്രീയും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ ഒരു അമ്മയും കുഞ്ഞും മരിച്ചതായും റിപ്പോർട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+