കരിപ്പൂര്‍ വിമാന അപകടം: കൂടുതൽ ആളപായം ഉണ്ടാകല്ലേയെന്നു പ്രാർത്ഥന, അനുശോചിച്ച് രമേശ് ചെന്നിത്തല
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ രോഗവ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ മഴക്കെടുതിയും ഉരുൾപൊട്ടലും ഇപ്പോൾ വിമാനാപകടവും നാടിനെ വലയ്ക്കുകയാണ്.കൂടുതൽ ആളപായം ഉണ്ടാകല്ലേയെന്നു പ്രാർത്ഥിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
രാജമലയിലെ അപകടത്തിന്റെ ആഘാതം മാറുംമുൻപ്, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മറ്റൊരു അപകട വാർത്ത! മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി പേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഈ ദുരന്തവും ഉണ്ടായത്. തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണ് രണ്ടായി പിളർന്നു എന്നാണറിഞ്ഞത്. അപകടത്തിൽ പെട്ടവരെ സഹായിക്കാൻ രക്ഷാസന്നാഹം സജ്ജമായിരിക്കുകയാണ്.
കൊറോണ രോഗവ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ മഴക്കെടുതിയും ഉരുൾപൊട്ടലും ഇപ്പോൾ വിമാനാപകടവും നാടിനെ വലയ്ക്കുകയാണ്.
അപകടത്തിൽ പെട്ട ദുബായ്-കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്‌തവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി 0495-2376901, 0483-2719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ ആളപായം ഉണ്ടാകല്ലേയെന്നു പ്രാർത്ഥിക്കുന്നു.

കൺട്രോൾ റൂം തുറന്നു
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. കൂടുതൽ വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നമ്പർ - 056 546 3903, 0543090572, 0543090572, 0543090575.












Click it and Unblock the Notifications