Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലിംഗന സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍

കോഴിക്കോട്: ഒരു ആവേശത്തിന്റെ പുറത്ത് കൊച്ചിയിലെ ചുംബന സമരത്തിനു പിന്നാലെ കോഴിക്കോട് ലോ കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആലിംഗന സമരത്തിന് പണി കിട്ടി. സദാചാര പൊലീസിങ്ങിനെതിരെ ആലിംഗന സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ് പ്രിന്‍സിപ്പല്‍ ആണ് രംഗത്തു വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനാണ് നീക്കം.

സമരം നടത്തിയവര്‍ക്ക് കോളജ് പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അച്ചടക്ക നടപടി ഉണ്ടാകാതിരിക്കാന്‍ ഒരാഴ്ച്ചക്കകം മറുപടി നല്‍കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടകം കാരണം കാണിക്കല്‍ നോട്ടീസിന്റെ കോപ്പി ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

hug-of-love

സമരം അച്ചടക്കവിരുദ്ധമായിരുന്നു എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. അധികൃതരുടെ അനുവാദം വാങ്ങാതെ ആണ് കോളേജില്‍ സമരം നടത്തിയതെന്നും ആരോപണം ഉണ്ട്. ഇതുമൂലം കോളജ് സെമിനാര്‍ അലങ്കോലമായെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അച്ചടക്ക ലംഘനം,സ്ഥാപനത്തിന്റെ സല്‍പ്പേര് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആലിംഗന സമരത്തിനെതിരെയും കോളജ് പ്രിന്‍സിപ്പല്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ലോ കോളജ് വിദ്യാര്‍ത്ഥികള്‍ സദാചാര പൊലീസിങ്ങിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി പരസ്പരം ആലിംഗനം ചെയ്ത് പ്രതിഷേധിച്ചത്. എസ്എഫ്‌ഐയും എഐവൈഎഫും സമരത്തിന് പിന്തുണ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+