ഗവർണറുടെ അച്ചടക്ക നടപടി; നിയമപരമായ സാധ്യതകൾ തേടി വി സിമാർ; ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകൾ തേടി കാലിക്കറ്റ് - സംസ്കൃത സർവകലാശാല വി സിമാർ. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റൽ - ഓപ്പൺ സർവകലാശാലകളിലെ വി സി മാരുടെ കാര്യത്തിൽ യു ജി സിയുടെ കത്ത് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ് ഭവന്റെ നീക്കം.
കാലിക്കറ്റ് - സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ നടപടി അപ്രതീക്ഷിതമാക്കത്ത് കൊണ്ട് തന്നെ നടപടി നേരിട്ട വി സി മാർ നിയമപരമായി നീങ്ങുമെന്ന് ആണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടൻ ഇവരെ നീക്കം ചെയ്യാൻ കഴിയില്ല. കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങാനാവും വി സി മാരുടെ ശ്രമം.

ഗവർണറാണ് തങ്ങളെ നിയമിച്ചതെന്നും നിയമനത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് കാണിച്ചായിരിക്കും കോടതിയിൽ അപ്പീൽ നൽകുക.
പുറത്താക്കൽ നടപടി സ്വീകരിച്ച വിവരം ഗവർണറും ഉടൻ ഹൈക്കോടതിയെ അറിയിക്കും. എന്നാൽ എസ് എൻ വി മുബാറക്ക് പാഷയുടെയും ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥന്റെയും കാര്യത്തിൽ രാജ്ഭവന് ചില ആശയക്കുഴപ്പങ്ങളുണ്ട്.
സർവകലാശാല ആരംഭിക്കുമ്പോൾ സ്വന്തം നിലയ്ക്ക് സർക്കാറിന് വി സിയെ തീരുമാനിക്കാം എന്ന ചട്ടപ്രകാരമാണ് ഇരുവരും നിയമിക്കപ്പെട്ടത്. എന്നാൽ സർവകലാശാലയ്ക്ക് അംഗീകാരം ലഭിച്ചാൽ സെർച്ച് കമ്മിറ്റി വഴി പുതിയ ആളെ കണ്ടെത്തണം എന്നും ചട്ടത്തിലുണ്ട്. ഇത് സംബന്ധിച്ച വ്യക്തത യു ജി സിയുടെ ഭാഗത്ത് നിന്ന് ലഭിച്ചാൽ ഉടൻ അതിലും നടപടി ഉണ്ടായേക്കാനും സാധ്യത ഉണ്ടെന്ന് വിലയിരുത്തൽ












Click it and Unblock the Notifications