Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടകള്‍ പൊളിച്ച് കെഎസ്‌യു: റീകൗണ്ടിങില്‍ കേരളവർമ പിടിച്ച് എസ്എഫ്ഐ, 194 ൽ 120 ല്‍ വിജയമെന്ന് ആർഷോ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി കെ എസ് യു. പതിറ്റാണ്ടുകളായി എസ് ഫ് ഐ ജയിച്ചിരുന്ന പല കോളേജ് യൂണിയനുകളും കെ എസ് യു പിടിച്ചെടുത്തു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ ആധിപത്യം പുലർത്താറുണ്ടായിരുന്നു എസ് എഫ് ഐക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഭൂരിപക്ഷം കോളേജുകളിലും വിജയം നിലനിർത്താനായത് എസ് എഫ് ഐക്ക് ആശ്വാസമായി.

30 വർഷത്തിന് ശേഷം കോഴിക്കോട് സാമൂതിരി ഗവ കോളേജ് പിടിച്ചെടുത്തതാണ് കെ എസ് യുവിന്റെ പ്രധാന നേട്ടം. താമരശ്ശേരി ഐ എച്ച് ആര്‍ ഡി, കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളേജ്, മലപ്പുറം അംബേദ്കര്‍ കോളേജ്, കോഴിക്കോട് നാദാപുരം ഗവ കോളേജ്‌ എന്നിവിടങ്ങളിലും കെ എസ് യു വിജയം നേടി.

 sfi-ksu-

പാലക്കാട് ജില്ലയിലും ശ്രദ്ധേയമായ നേട്ടമുണ്ടാക്കാന്‍ കെ എസ് യുവിന് സാധിച്ചു. തൃത്താല ഗവണ്‍മെന്റ് കോളേജ്, പാട്ടാമ്പി ഗവ. കോളേജ്, ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ്, നെന്മാറ എന്‍ എസ് എസ് കോളേജ്, പറക്കുളം എന്‍ എസ് എസ് കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, ആനക്കര എ ഡബ്ല്യൂ എച്ച് കോളേജ്, പട്ടാമ്പി ലിമന്റ് കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യു സഖ്യം വിജയിച്ചു. മലപ്പുറം മഞ്ചേരി എന്‍ എസ് എസ് കോളേജും വർഷങ്ങള്‍ക്ക് ശേഷം കെ എസ് യു സഖ്യം പിടിച്ചു.

തൃശ്ശൂർ കേരള വര്‍മ കോളേജില്‍ തങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചുവെന്ന് കെ എസ് യു. അവകാശപ്പെട്ടെങ്കിലും റീകൗണ്ടിങ്ങില്‍ എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധന്‍ വിജയിച്ചു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീകൗണ്ടിങ്ങിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു വ്യക്തമാക്കി.

അതേസമയം, കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളിൽ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു. തൃശ്ശൂർ ജില്ലയിൽ 28 ൽ 26 ഉം, പാലക്കാട്‌ 31 ൽ 19 ഉം, കോഴിക്കോട് 58 ൽ 42 ഉം മലപ്പുറത്ത് 59 ൽ 21 ഉം വയനാട് 18 ൽ 12 ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കുമെന്നും ആർഷോ പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ ശ്രീ കേരളവർമ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂർ, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, എസ്എന്‍ വഴുക്കുംപാറ, ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂർ, ഗവണ്മെന്റ് ആർട്‌സ് കോളേജ് ഒല്ലൂർ, സെന്റ് അലോഷ്യസ് കോളേജ്, ഐഎച്ച്ആർഡി ചേലക്കര, ഗവണ്മെന്റ് ആർട്‌സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ എന്‍എസ്എസ് കോളേജ്, ശ്രീകൃഷ്ണ കോളേജ്, എംഡി കോളേജ്, എംഒസി ആർട്‌സ് കോളേജ്, മദർ കോളേജ്, സെന്റ് ജോസഫ് ആർട്‌സ് കോളേജ്, ഐഎച്ച്ആർഡി നാട്ടിക, എസ്എന്‍ ഗുരു, എസ്എന്‍ നാട്ടിക, എംഇഎസ് അസ്മാബി കൊടുങ്ങല്ലൂർ, കെകെടിഎം കൊടുങ്ങല്ലൂർ , ഐഎച്ച്ആർഡി കൊടുങ്ങല്ലൂർ, എന്‍ഇഎസ് നാട്ടിക,ഷോൺസ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ വിജയിച്ചു.

പാലക്കാട്‌ ജില്ലയിൽ ഗവ. കോളേജ് പത്തിരിപ്പാല, എസ് എന്‍ ഷൊർണുർ, ഐഡിയൽ ചെർപ്പുളശ്ശേരി, വിടിബി ശ്രീകൃഷ്ണപുരം, ചെമ്പയി സംഗീത കോളേജ് പാലക്കാട്‌, ഗവണ്മെന്റ് കോളേജ് ചിറ്റൂർ, ഗവണ്മെന്റ് കോളേജ് കൊഴിഞ്ഞാമ്പാറ, ഐഎച്ച്ആർഡി അയിലൂർ, തുഞ്ചതെഴുത്തഛൻ കോളേജ് എലവഞ്ചേരി, ലോ കോളേജ് എലവഞ്ചേരി, നേതാജി കോളേജ് നെന്മാറ, ഗവണ്മെന്റ് കോളേജ് തോലന്നൂർ, എസ്എന്‍ ആലത്തൂർ, എസ്എന്‍ജിസി ആലത്തൂർ, ലയണ്‍സ് മുടപ്പല്ലൂർ, ഐഡിയൽ വടക്കഞ്ചേരി, റോയൽ തൃത്താല, എ ഡബ്ല്യൂഎച്ച് ആനക്കര, ലിമെന്റ് പട്ടാമ്പി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.

കോഴിക്കോട് ജില്ലയിലെ, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, ഐഎച്ച്ആർഡി കിളിയനാട്, എസ്എന്‍ഇഎസ് കോളേജ്, കോടഞ്ചേരി ഗവ കോളേജ്, ഐഎച്ച്ആർഡി മുക്കം, കൊടുവള്ളി ഗവ കോളേജ്,, ബാലുശ്ശേരി ഗവ കോളേജ്,എംഡിറ്റ്, എസ്എന്‍ഡിപി കോളേജ്, ഗുരുദേവ കോളേജ്, കൊയിലാണ്ടി ആർട്സ് കോളേജ് ,മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, എസ് എന്‍ കോളേജ് വടകര, ബിഎഡ് കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, സഹകരണ കോളേജ് വടകര, സി എസ് ഐ മൂക്കളി, മേഴ്‌സി ബിഎഡ് കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, , ഐഎച്ച്ആർഡി കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, സികെജി കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ ബിഎഡ് കോളേജ്, മദർ തരേസ ബിഎഡ് കോളേജ്, എസ്എന്‍ കോളേജ്, പൂനത്ത് ബിഎഡ് , മാനാഞ്ചിറ ബിഎഡ് , സിആർസി ചേവായൂർ ,മദർ തെരേസ ബിഎഡ്., , ചേവായൂർ ബി.എഡ്, പൂനത്ത് ബിഎഡ്, ക്യുടെക് ബിഎഡ്., ക്യുടെക് ഐ.ടി., എസ്എൻ ബിഎഡ്., മാനഞ്ചിറ ബിഎഡ് എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വയനാട് ജില്ലയിൽ എൻ എം എസ് എം ഗവൺമെൻ്റ് കോളേജ് കൽപ്പറ്റ, സി എം കോളേജ് നടവയൽ, പഴശ്ശി രാജ കോളേജ് പുൽപ്പള്ളി,എസ് എൻ കോളേജ് പുൽപള്ളി,ജയശ്രീ കോളേജ് പുൽപ്പള്ളി, ഒറിയൻ്റൽ കോളേജ് വൈത്തിരി, സി കെ രാഘവൻ ബിഎഡ് കോളേജ്,ക്യൂടെക് പൂമല,ക്യൂടെക് കണിയാമ്പറ്റ,എം എസ് ഡബ്യു സെൻ്റർ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.

മലപ്പുറത്ത് ജില്ലയിൽ ഐഇടി എഞ്ചിനീയറിംഗ് കോളേജ്, ലുമിനസ് വളാഞ്ചേരി, ഐഎച്ച്ആർഡി വാഴക്കാട്, മഞ്ചേരി സഹകരണ കോളേജ്, ഐഎച്ച്ആർഡി വട്ടക്കുളം, എംഇഎസ് വളാഞ്ചേരി, പ്രവാസി കോളേജ് വെങ്ങാട്, എംടിഎം കോളേജ് വെളിയംകോട്, ടിഎംജി കോളേജ് തിരൂർ, എംഒഎ കോളേജ് കാവന്നൂർ, എൽബിഎസ് പരപ്പനങ്ങാടി, മാർത്തോമാ കോളേജ്, ചുങ്കത്തറ, സഹ്യ കോളേജ് വണ്ടൂർ, ഐച്ച്ആർി മലപ്പുറം, മൗലാന ബിഎഡ് കൂട്ടായി, ദേവകിയമ്മ ബി എഡ്, ജാമിഅഃ കോളേജ്, എടവണ്ണ, ഹിക്കമിയ കോളേജ് തിരുവാലി, ഡെക്കസ്‌ഫോർഡ്, യൂണിവേഴ്സിറ്റി ക്യാമ്പസ്‌, പൊന്നാനി എം ഈ എസ് എന്നിവിടങ്ങളിലും എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+