കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് യുണിവേഴ്സ്റ്റി; വിവിധ ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു, ഫലം അറിയാം

  • By Desk
Google Oneindia Malayalam News

തേഞ്ഞിപ്പാലം: വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഫലം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീരിച്ചു. അഞ്ചാം സെമസ്റ്റര്‍ എം എസ് സി അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോബയോളജി(സിയുസിഎസ്എസ്), മൂന്നാം സെമസ്റ്റര്‍, ബിടിഎച്ച്എം, ബിഎച്ച്എ യുജി റെഗുലര്‍ സപ്ലിമെന്‍ററി, അഞ്ചാം സെമസ്റ്റര്‍ എംഎ മ്യൂസിക്, ഒന്നാം സെമസ്റ്റര്‍ എംഎ തമിഴ് എന്നിവയുടേത് ഉള്‍പ്പടേയുള്ള പരീക്ഷ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വിദ്യര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരീക്ഷ ഫലം അറിയാം.

അഞ്ചാംസെമസ്റ്റര്‍ എസ്ഡിഇ ബി.കോം, ബിബിഎ (റെഗുലര്‍, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഹാള്‍ ടിക്കറ്റും സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

calicut

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബിഎ/ബികോം/ബിഎസ്‌സി/ബിബിഎ/ബിഎംഎംസി/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടക്കാനുള്ള തീയതി നവംബര്‍ ആറ് വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ എട്ട് വരെയും ഫീസടച്ച് നവംബര്‍ 11 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ നവംബര്‍ 27-ന് ആരംഭിക്കും.

ഹോര്‍ട്ടികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: 11 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 11. കോഴ്‌സ് ഫീ: 6,000 രൂപ. പത്താം ക്ലാസ് വരെ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. വിലാസം: ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635. വിവരങ്ങള്‍ക്ക്: 9496459276. പി.ആര്‍ 2027/2019

English summary
Calicut University has declared the results of several UG/PG results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X