'പൊന്നമ്മ' പദ്ധതി ശുദ്ധഅസംബന്ധം; തസ്ലീമ

പൊന്നമ്മ പദ്ധതി വിദ്യാര്‍ത്ഥികളെ ഇരുണ്ട യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് തസ്ലീമ പ്രതികരിച്ചു. അമ്മയാകാന്‍ ഏത് പെണ്ണിനും കഴിയും. അതിന് തലച്ചോറ് ആവശ്യമാണെന്നില്ല. ലൈംഗിക ബന്ധംമാത്രം മതി. പെണ്ണെന്നത് ലൈംഗികോപകരണവും കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള യന്ത്രവും പുരുഷന്റെ അടിമയും മാത്രമല്ല. അമ്മമാരാകാന്‍ ഒരു പെണ്ണിനെ പ്രോത്സാഹിപ്പിക്കുക എന്നത് വിദ്യാലയത്തിന്റെ ഉത്തരവാദിത്വവുമല്ല.
കുട്ടികളെ ഉണ്ടാക്കണോ വേണ്ടയോ എന്നത് ഒരു പെണ്ണിന്റെ വ്യക്തിപരമായ കാര്യമാണ്. എല്ലാ സ്ത്രീകളും വിവാഹം കഴിക്കാനും കുട്ടികളെ ഉണ്ടാക്കാനും ഇഷ്ടപ്പെടണമെന്നില്ല. കാലിക്കറ്റ് സര്‍വകലാശാല അതിര്‍ വരമ്പുകള്‍ ലംഘിച്ച് സ്ത്രീകളുടെ കിടപ്പുമുറിയിലേക്ക് കേറുകയാണെന്ന് തസ്ലീമി ആരോപിക്കുന്നു.
കുട്ടികളുടെ എണ്ണം അവരുടെ പ്രായം, കുട്ടികളെ വളര്‍ത്തുന്ന രീതി, എന്നിവയും സമൂഹത്തില്‍ എത്തരത്തില്‍ ഇടപഴകുന്നു, ജീവിതത്തില്‍ നേരിട്ട വെല്ലുവിളി എന്നിവയും പരിഗണിച്ചാണ് യുണിവേഴ്‌സിറ്റി അവാര്‍ഡ് നല്‍കാനൊരുങ്ങുന്നത്.












Click it and Unblock the Notifications