കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ ശമ്പളം ഒന്നര ലക്ഷം!എന്നിട്ടും കുടവാങ്ങാൻ കാശില്ല! കാലിക്കറ്റ് സർവകലാശാല പിവിസിയുടെ ദുരവസ്ഥയേ!!

ഒന്നരലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന പിവിസി ഡോ പി മോഹനാനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: കുട വേണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറുടെ കത്ത്. സർവകലാശാല പർച്ചേസ് വിഭാഗത്തിനാണ് പിവിസി കത്ത് നൽകിയിരിക്കുന്നത്.

ഒന്നരലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന പിവിസി ഡോ പി മോഹനാനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക കാറില്‍ ഉപയോഗിക്കാനാണ് കുടയെന്നാണ് പിവിസിയുടെ വിശദീകരണം. വലിയ കുട തന്നെ വേണമെന്നും അദ്ദേഹം കത്തിൽ നിർദേശിച്ചിട്ടുണ്ട്.

calicut university

സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് പൊതുമുതല്‍ ഉപയോഗിച്ച് കുടവാങ്ങാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കത്തു നല്‍കുന്നത്. പിവിസിയുടെ നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സര്‍വ്വകലാശാല ജീവനക്കാരില്‍ നിന്നും ഉയരുന്നത്.

അതേസമയം കുട വേണമെന്ന നിര്‍ദേശം കത്തെഴുതി നല്‍കിയതിനു പിന്നാലെ ഫോണ്‍ വിളിച്ചും പര്‍ച്ചേസ് വിഭാഗത്തിനെ പിവിസി ഓര്‍മപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോ പി മോഹനന്‍ കൊമേഴ്‌സ് വിഭാഗത്തില്‍ അധ്യാപകനായിരിക്കെയാണ് പിവിസിയായി ചുമതലയേല്‍ക്കുന്നത്.

ഒരുമാസം 1,59,950 രൂപയാണ് പിവസിയുടെ ശമ്പളം. ഇതു കൂടാതെയാണ് ഔദ്യോഗിക ആവശ്യത്തിന് കുടവേണമെന്ന് ആവശ്യപ്പെട്ട് പിവിസി സര്‍വകലാശാലയ്ക്ക് കത്തു നല്‍കിയത്.

English summary
calicut university pro vice chancellor's letter demands umbrella for official use.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X