കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ പാമ്പ് കടിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വിവാദങ്ങള്‍ക്കിടയില്‍ വീണ്ടും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാമ്പ്. മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു.
രണ്ടാം വര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥിനിയായ സൂര്യക്കാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 27 തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഉണര്‍ന്നപ്പോള്‍ തലയിണയുടെ അടിയിലാണ് സൂര്യ പാമ്പിനെ കണ്ടത്. മുഖത്ത് പുരികത്തിന് മുകളിലായി ചെറിയ മുറിവും കണ്ടു. ഇതോടെ സര്‍വ്വകലാശാലക്കകത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിദഗ്ധ ചിക്തിസക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിക്ക് ഗുരുതര പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രക്ത പരിശോധനക്ക് ശേഷം ആശുപത്രി വിടാമെന്നും അറിയിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാമ്പ് കയറുന്നത് ഇത് ആദ്യമായിട്ടല്ല. മുമ്പ് ഇത്തരം സംഭവം ഉണ്ടായപ്പോള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടി നീക്കിയിരുന്നു. സര്‍വ്വകലാശാല ലേഡീസ് ഹോസ്റ്റലിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം എഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹോസ്റ്റലിന് ചുറ്റുമതല്‍ കെട്ടാനുള്ള ജോലികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോഴും കാടുപിടിച്ചുകിടന്ന ഹോസ്റ്റല്‍ പരിസരം വൃത്തിയാക്കിയിരുന്നില്ല.












Click it and Unblock the Notifications