കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ഹോസ്റ്റലില്‍ സിസിടിവി വയ്ക്കില്ലെന്ന് വിസി

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: വനിതാ ഹോസ്റ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കാലിക്കറ്റി യൂണിവേഴ്‌സിറ്റി അധികൃതര്‍ പിന്‍മാറി. വിദ്യാര്‍ത്ഥികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമില്ലെങ്കില്‍ ഇത്തരം പരിഷ്ടകരണം അടിച്ചേല്‍പ്പിക്കില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എം അബ്ദുല്‍ സലാം അറിയിച്ചു.

സര്‍വകലാശാല ക്യാമ്പസില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിതാ ഹോസ്റ്റല്‍ വനിതാ ഹോസ്റ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയായിരുന്നു. ക്യാമറകള്‍ സ്ഥാപിക്കുന്നത് സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

kozhicode-map

കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്ന അധികാരികള്‍ ആദ്യ ചെയ്യേണ്ടത് ചുറ്റുമതില്‍ പോലുമില്ലാത്ത ലേഡീസ് ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചെയ്യാതെ സിസിടിവി സ്ഥാപിക്കുന്നത് സംശയകരമാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

അതിനിടെ, പിഎച്ച്ഡി പ്രവേശന പരീക്ഷക്കുള്ള എസ് സി, എസ് ടി വിദ്യാര്‍ഥികളുടെ യോഗ്യതാ മാര്‍ക്കില്‍ കുറവു വരുത്താന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക് നേടണം എന്നാണ് വ്യവസ്ഥ. ഇത് 35 ശതമാനം വരെയാക്കിയാണ് കുറച്ചിരിക്കുന്നത്. എസ് എസ്ടി വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതുകൊണ്ടാണ് പുതിയ തീരുമാനം.

English summary
Calicut University students protest VC's hidden camera installation move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X