കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് എസ്എഫ്ഐ തിരിച്ചുപിടിച്ചു; വിജയം മൂന്നു വര്‍ഷത്തിന് ശേഷം...
മൂന്നു വര്‍ഷത്തിന് ശേഷമാണ് കെഎസ് യു-എംഎസ്എഫ് സഖ്യത്തില്‍ നിന്ന് എസ്എഫ്ഐ യൂണിയന് തിരിച്ചുപിടിച്ചത്.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. മൂന്നു വര്‍ഷത്തിന് ശേഷമാണ് കെഎസ് യു-എംഎസ്എഫ് സഖ്യത്തില്‍ നിന്ന് എസ്എഫ്ഐ യൂണിയന് തിരിച്ചുപിടിച്ചത്. ശനിയാഴ്ച നടന്ന യൂണിയന് തിരഞ്ഞെടുപ്പില്‍ എല്ലാ ജനറല്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ചെയര്‍മാനായി വിപി ശരത് പ്രസാദും, ജനറല്‍ സെക്രട്ടറിയായി എ എന്‍ നീരജും തിരഞ്ഞെടുക്കപ്പെട്ടു. ഇഎം സജിത, എം അജയ്ലാല് എന്നിവരെ വൈസ് ചെയര്മാന്മാരായും, എസ് മുഹമ്മദ് ഷെറിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. വയനാട് ജില്ലാ എക്സിക്യൂട്ടിവ് സ്ഥാനവും എസ്എഫ്ഐയ്ക്കാണ്.

ഏറെ നാളത്തെ തര്‍ക്കത്തിനൊടുവിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് എംഎസ്എഫ്-കെഎസ് യു സഖ്യം അട്ടിമറി വിജയം നേടി യൂണിയന് ഭരണം പിടിച്ചെടുത്തത്. സ്വാശ്രയ കോളേജുകളിലെയും അറബിക് കോളേജുകളിലെയും യുയുസിമാരെ കൂടുതലായി ചേര്‍ത്തിട്ടും ഇത്തവണ കെഎസ് യു-എംഎസ്എഫ് സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് ഭരണവും പിടിച്ചെടുത്തതോടെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും യൂണിയന് ഭരണം എസ്എഫ്ഐയുടെ നിയന്ത്രണത്തിലായി.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications