കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് എസ്എഫ്ഐ പിടിച്ചടക്കി
കാലിക്കറ്റ് യൂണിറ്റിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം
മലപ്പുറം: കാലിക്കറ്റ് യൂണിറ്റിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം.
കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഒഴികെയുള്ള എല്ലാ സ്ഥാനങ്ങളിലും വിജയിച്ച എസ്എഫ്ഐ വര്‍ഷങ്ങളായി എംഎസ്എഫ് കുത്തകയാക്കിവച്ചിരുന്ന മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി സുജ ചെയര്‍പേഴ്സണായും മഞ്ചേരി എന്‍എസ്എസ് കോളേജിലെ കെ മുഹമ്മദലി ശിഹാബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് പിടിച്ചടക്കിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനം
മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അശ്വിന് ഹസ്മി ആനന്ദാണ് വൈസ്ചെയര്‍മാന്‍. നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വന്‍സ്ഡ് സ്റ്റഡീസിലെ കെ റസ്മി ലേഡി വൈസ്ചെയര്‍മാനായും വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളേജിലെ അന്‍ഷ അശോകന് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇ പി നിഖില്‍ നാരായണനാണ് പാലക്കാട് ജില്ലാ എക്സിക്യുട്ടീവ് അംഗം. തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തൃശൂര്‍ കേരളവര്‍മ കോളേജിലെ എന്‍ എസ് ഷിജില്‍ വിജയിച്ചു. എംഎസ്എഫിന് കനത്ത പ്രഹരമേല്പിച്ച് മലപ്പുറം ഗവ. കോളേജിലെ ടി പി തന്‍സി മലപ്പുറം ജില്ലാ എക്സിക്യുട്ടീവായി തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലാ എക്സിക്യുട്ടീവായി സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളേജിലെ എം എം നന്ദകുമാര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗമായി എംഎസ്എഫിന്റെ നജ്മുസാഖിബ് ബിന്‍ മുഹമ്മദ് അബ്ദുള്ള അല്‍കബീര്‍ ഖാന് (നാദാപുരം എംഇടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്) തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാര്‍ഥിയുടെ പരാജയം. കഴിഞ്ഞ തവണയും എംഎസ്എഫ് രണ്ട് വോട്ടിനാണ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്ത് വിജയിച്ചിരുന്നത്.

കലിക്കറ്റ് യൂണിറ്റിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി സുജ
ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി എം വിജിന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിന്റോ ജോസഫ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ശ്യാം പ്രസാദ്, എം എസ് ഫെബിന്, മലപ്പുറം ജില്ലാ സെക്രട്ടറി പി ഷെബീര്‍, പാലക്കാട് ജില്ലാ സെക്രട്ടറി കെ ജയദേവന്, യൂണിവേഴ്സിറ്റി യൂണിയന് മുന്‍ ചെയര്മാന് വി പി ശരത്പ്രസാദ്, തൃശൂര്‍ ജില്ലാസെക്രട്ടറി റോസല്‍ രാജ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്മാന് പി സുജ എന്നിവര്‍ സംസാരിച്ചു.

കലിക്കറ്റ് യൂണിറ്റിവേഴ്സിറ്റി യൂണിയന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മഞ്ചേരി എന്‍എസ്എസ് കോളേജിലെ കെ മുഹമ്മദലി ശിഹാബ്
ആകെയുള്ള 393 കൗണ്‍സിലര്‍മാരില്‍ 385 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. 90 മുതല്‍ 99 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടിയാണ് ജനറല്‍ സീറ്റുകളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളുടെ വിജയം. വിദ്യാര്‍ഥി ക്ഷേമവിഭാഗം തലവന്‍ പി വി വത്സരാജ് റിട്ടേണിങ്ങ് ഓഫീസറും ചാള്‍സ് പി ചാണ്ടി പ്രിസൈഡിങ്ങ് ഓഫീസറുമായിരുന്നു. തിരൂരങ്ങാടി സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും കാമ്പസില്‍ നിലയുറപ്പിച്ചിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications