നിലമ്പൂരിലെ ട്രാഫിക് സിഗ്നല്‍ പിന്‍വലിക്കണം
നിലമ്പൂര്‍: നിലമ്പൂര്‍ ടൗണില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം പിന്‍വലിക്കണമെന്ന് ആവശ്യം.വാഹന തൊഴിലാളി യൂണിയനും ബസ് തൊഴിലാളികളും ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഗതാഗത കുരുക്ക് കുറക്കുന്നതിനായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കുരുക്ക് ഉണ്ടാക്കുന്നു എന്നാണ് ആരോപണം. നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ജങ്ഷനുകളിലാണ് ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.

സിഗ്നല്‍ സംവിധാനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കളക്ടറെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. പ്രശ്‌നം പോലീസ് അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.
ആവശ്യത്തിന് ചര്‍ച്ചകളോ പഠനമോ നടത്താതെയാണ് ഗതാഗത നിയന്ത്രണ സംവിധാനം സ്ഥാപിച്ചതെന്നാണ് പ്രധാന ആരോപണം. അശാസ്ത്രീയമായ പരിഷ്‌കാരം നഗരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസ്സത്തിന് വഴിവെക്കുന്നതായും യൂണിയന്‍ പ്രതിനിധികള്‍ ആരോപിക്കുന്നുണ്ട്. ട്രാഫിക് സിഗ്നല്‍ സംവിധാനം പിന്‍വലിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു.
വീതിയേറിയ റോഡുകളോ ബൈപ്പാസുകളോ ഇല്ലാത്തതാണ് നിലമ്പൂരിന്റെ പ്രശ്‌നം. ഇങ്ങനെയുള്ള ഒരിടത്ത് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗത കുരുക്ക് കൂടുകയും പിന്നെ അത് നിയന്ത്രിക്കാന്‍ ആകാത്ത വിധം ആകുകയും ചെയ്യുന്നുണ്ട്. കൃത്യസമയം പാലിക്കേണ്ട ബസ് സര്‍വീസുകളെയാണ് ഇത് ഏറെ ബാധിക്കുന്നത്.












Click it and Unblock the Notifications