കൊച്ചിയില്‍ ഇനി 'എന്തും നടക്കും' !! നടിയെ ആക്രമിച്ച സംഭവത്തിലും പോലീസിന് ഇതു വിനയായി!!
2012ലാണ് ആഭ്യന്തര മന്ത്രാലയം കൊച്ചി നഗരത്തില്‍ 99 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്
കൊച്ചി: കൊച്ചി നഗരത്തില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ പോലീസിന് ഇവ നിയന്ത്രിക്കുകയോ പ്രതികളെ പിടികൂടുകയോടെ കൂടുതല്‍ ദുഷ്‌കരമാവും. നഗരത്തില്‍ 99 നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്നതാണ് ഇതിന്റെ മുഖ്യ കാരണം. പണം നല്‍കാത്തതിനെ തുടര്‍ന്നു ഇവയുടെ അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് കെല്‍ട്രോണ്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കേബിളുകള്‍ മുറിഞ്ഞതാണ് നിരീക്ഷണ ക്യാമറകള്‍ നിശ്ചലമാവാന്‍ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലും ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പോലീസിനു അന്വേഷണത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ഒടുവില്‍ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും രഹസ്യക്യാമറകളെയാണ് പോലീസിന് ആശ്രയിക്കേണ്ടിവന്നത്.

2012ലാണ് കൊച്ചിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. കൊച്ചിയില്‍ ഇവയെ വെട്ടിച്ച് ഒരീച്ച പോലും അനങ്ങില്ലെന്നാണ് അന്നു ആഭ്യന്തരവകുപ്പ് പറഞ്ഞത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 99 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ 36 എണ്ണം ഉന്നത സാങ്കേതികനിലവാരമുള്ള ഡോം ക്യാമറകളായിരുന്നു. സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ക്യാമറകള്‍ ഓരോന്നായി പ്രവര്‍ത്തനരഹിതമായി തുടങ്ങിയിരുന്നു. 2015 ആയപ്പോള്‍ 99 ക്യാമറകളില്‍ 77 എണ്ണവും തകരാറിലായി.












Click it and Unblock the Notifications