കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛായാഗ്രഹകൻ എംജെ രാധാകൃഷ്ണൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്...

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോറിയിടിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഡം സംസ്‌ക്കരിച്ചു; ബാവലി വനത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി, ആനയുടെ ജഢം കടുവ ഭക്ഷിച്ച നിലയില്‍!

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴ് തവണ സംസ്ഥാന പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്. ഏകദേശം 75 സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

MJ RFadhakrishnan

പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി ലളിതയുടെയും മകനാണ്. ഷാജി എൻ.കരുണിനോടൊപ്പവും പ്രവർത്തിച്ചു. എൻഎന്ഡ ബാലകൃഷ്ണനാണ് എംജെ രാധാകൃഷ്ണനെ സിനിമയിലേക്ക് കൈപിടിച്ച് ഉയർത്തിയത്.ദേശാടനം, കരുണം, നാലു പെണ്ണുങ്ങൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്കാരം നേടി.

ഷാജി എന്‍ കരുണ്‍ ഒരുക്കിയ 'ഓള്' ആണ് അവസാന ചിത്രം. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഷാജി എന്‍ കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. പിന്നീട് അസോസിയേറ്റ് ക്യാമറ മാനായി പ്രവർത്തിക്കുകയായിരുന്നു. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം.

English summary
Camera man MJ Radhakrishnan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X