കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമ്പിലെ പണപ്പിരിവ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് കളക്ടര്‍

Google Oneindia Malayalam News

ആലപ്പുഴ: ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള. പിരിവ് നടത്തിയ ഓമനക്കുട്ടനും ഉദ്യോഗസ്ഥര്‍ക്കും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും അത് ക്ഷമിക്കാവുന്നതാണെന്നും കളക്ടര്‍ വ്യക്തമാക്കി.

 omana7

ഓമനക്കുട്ടന്‍ പിരിവ് നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം റവന്യൂ സെക്രട്ടറി പറഞ്ഞത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരനും പറഞ്ഞിരുന്നു. എന്നാല്‍ ക്യാമ്പില്‍ പണം പിരിച്ച സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും തെറ്റി പറ്റിയെന്നും നടപടിയെടുക്കേണതില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. പണം പിരിക്കുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ ഇല്ലായിരുന്നു. അത് മറ്റ് തിരക്ക് കൊണ്ടാണെന്നും അതുകൊണ്ട് തന്നെ നടപടി വേണ്ടെന്നും കളക്ടര്‍ അറിയിച്ചു.ചെറിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഓമനക്കുട്ടൻ പണം പിരിച്ചത്.മാധ്യമ വാര്‍ത്തകള്‍ വന്നതോടെ പണം വില്ലേജ് ഓഫീസര്‍ ഇടപെട്ട് അന്തേവാസികള്‍ക്ക് തിരികെ നല്‍കിയിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ ആരോപണം ഉയര്‍ന്നത്. ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന് വാടക കൊടുക്കാന്‍ വേണ്ടി 70 രൂപ ക്യാമ്പിലെ അന്തേവാസി കൂടിയായ ഓമനക്കുട്ടന്‍ പിരിവ് നടത്തുകയായിരുന്നു. എന്നാല്‍ ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ സംഭവം വിവാദമായി. ഓമനക്കുട്ടനെതിരെ പോലീസ് കേസെടുത്തു. യാഥാര്‍ത്ഥ്യം വൈകീട്ടോടെ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
camp controversy;no case against officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X