കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിന്‍റെ പരിപാടിയില്‍ പങ്കെടുക്കരുത്, നടന്‍ ആസിഫ് അലിയുടെ പേജില്‍ അഭ്യര്‍ത്ഥന പ്രവാഹം

  • By
Google Oneindia Malayalam News

പൂഞ്ഞാര്‍: ആസിഫ് ബ്രോ, പിസി ജോര്‍ജ്ജ് എന്ന വര്‍ഗീയ വിഷത്തിന്‍റെ പരിപാടിയില്‍ നിന്ന് ഒഴിയുക, നടന്‍ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകള്‍ നിറയുകയാണ്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കുമുള്ള എക്സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കമന്‍റുകളാണ് നടന്‍റെ ഫേസ്ബുക്ക് പേജില്‍ വന്ന് നിറയുന്നത്. മുസ്ലീം സമുദായത്തെ തീവ്രവവാദി എന്ന് വിളിച്ച എംഎല്‍എയുടെ പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

pcasif

ജൂണ്‍ 16 നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം പരിപാടിയില്‍ മാറ്റമില്ലെന്നും നടന്‍ ആസിഫ് തന്നെ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ വലിയ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വിവാദ പരാമര്‍ശങ്ങള്‍.

<strong>പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ</strong>പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ

ശബ്ദരേഖ സാമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മുസ്ലിംസംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജ്ജിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ചടങ്ങുകളില്‍ നിന്ന് എംഎല്‍എയെ ബഹിഷ്കരിക്കാന്‍ സാമുദായിക സംഘടനകള്‍ തീരുമാനിച്ചിരുന്നു. അതേസമയം പ്രതിഷേധം കടുത്തതോടെ സംഭവത്തില്‍ പിസി ജോര്‍ജ്ജ് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.

<strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?</strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?

English summary
Campaign against PC George in actor Asif Ali's facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X