കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടെയ്‌ക്കെതിരെ പ്രചാരണം... ഫെമിനിച്ചി പാറുവിന്റെ ചിത്രം പൊട്ടിക്കണം.... രാജപ്പനും ഇവിടെ വേണ്ട

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ലോകം ഇന്ന് ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടിക്കെതിരായ ആക്രമണവും അതിന് ശേഷം ഡബ്ല്യുസിസിക്കെതിരെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകാര്‍ നടത്തുന്ന ആക്രമണം പരിധി ലംഘിച്ചിരിക്കുകയാണ്. റോഷ്‌നി ദിനകറിന്റെ ചിത്രമായ മൈ സ്‌റ്റോറിയില്‍ പാര്‍വതി അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ തിയ്യേറ്ററില്‍ പരാജയപ്പെടുത്തണമെന്ന ക്യാംപയിങ് വരെയുണ്ടായി. കഴിഞ്ഞ ദിവസം വളരെ സങ്കടത്തോടെയാണ് ഇവര്‍ തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞത്.

ഈ ഹേറ്റ് ക്യാമ്പയനിങ് പാര്‍വതിയെ ലക്ഷ്യമിട്ട് മാത്രമാണ് പ്രധാനമായും വരുന്നത്. അടുത്ത ദിവസം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയ്‌ക്കെതിരെയാണ് ഇപ്പോള്‍ വ്യാപകമായി പ്രചാരണം നടത്തുന്നത്. ഈ ചിത്രം തിയേറ്ററില്‍ പോയി കാണാതെ പരാജയപ്പെടുത്തണമെന്നാണ് ആഹ്വാനം. ഒരു വ്യവസായത്തെ ഒന്നടങ്കം തകര്‍ക്കുന്ന ഫാന്‍സ് വെട്ടുകിളി തന്നെയാണ് ഇതിന് പിന്നില്ലെന്നും നിസ്സംശയം പറയാവുന്നതാണ്.

പാര്‍വതിക്കെതിരെ പ്രചാരണം

പാര്‍വതിക്കെതിരെ പ്രചാരണം

മലയാള സിനിമയുടെ നെടും തൂണുകള്‍ അഭിനയ ചക്രവര്‍ത്തികള്‍ നമ്മുടെ ഇക്കയും ഏട്ടനും. അവരെ ഒരു കഥാപാത്രത്തിന്റെ പേരിലും അല്ലേല്‍ ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിന്റെ പേരിലും നിരന്തരമായി അപമാനിച്ച് കൊണ്ടിരിക്കുന്ന ഫെമിനിച്ചി പാര്‍വതിയുടെ പടം വീണ്ടും ഇറങ്ങുന്നുണ്ട്. അതും വെല്ലുവിളിയോടെ. കൂടെ എന്ന ചിത്രം നമ്മള്‍ കാണണോ വേണ്ടയോ എന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കുകയെന്നുമാണ് മെന്‍ ഇന്‍ സിനിമ കളക്ടീവിലെ പോസ്റ്റില്‍ പറയുന്നത്. സിനിമയെ പരാജയപ്പെടുത്തണമെന്ന പരസ്യമായ ആഹ്വാനം കൂടിയാണിത്.

രാജിവെച്ചവരുടെ കൂടെ നിന്ന പൃഥ്വിരാജ്

രാജിവെച്ചവരുടെ കൂടെ നിന്ന പൃഥ്വിരാജ്

അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരുടെ കൂടെ നില്‍ക്കുന്ന എന്ന് ഉറക്കെ പ്രഖ്യാപിച്ച പൃഥ്വിരാജ് എന്ന നടന്റെ ഫിലിം കൂടി ആണ് കൂടെ. അത് കൊണ്ട് എല്ലാവരും കൂടെ പൊട്ടിച്ച് നീരാളി വിജയിപ്പിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പോസ്റ്റ്. മോഹന്‍ലാല്‍ ചിത്രത്തിന്റെ കൂടെ ഇറങ്ങുന്നത് കൊണ്ട് പൃഥ്വിരാജിന്റെ ചിത്രം എന്തായാലും പൊട്ടിക്കണമെന്നാണ് ഇവരുടെ ആഹ്വാനം. സിനിമയല്ല താരാധിപത്യമാണ് തങ്ങള്‍ക്ക് വലുതെന്നാണ് ഇവരുടെ ആഹ്വാനം.

മോശമായ പ്രതികരണം

മോശമായ പ്രതികരണം

അങ്ങേയറ്റം മോശമായ കമന്റുകളുമാണ് ഇതില്‍ പ്രത്യക്ഷപ്പെട്ടത്. ഇടം വലം നോക്കാതെ ചെയ്തിരിക്കും എന്നാണ് ഒരു കമന്റ്. പൃഥ്വിരാജിന്റെ പിതാവ് ജഗതി ശ്രീകുമാറാണെന്ന് വരെ പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. പൊട്ടിക്കണ്ട അല്ലാതെ പൊട്ടിയിരിക്കും. ഇനി പാറുവോ ജഗതിയുടെ മകനായ രാജപ്പനോ ആക്ട് ചെയ്യുന്ന ഫിലിം പൊട്ടിയിരിക്കും എന്നാണ് വേറൊരു കമന്റ്. അതേസമയം ഈ പരസ്യമായ ആഹ്വാനം പലരും ഏറ്റുപിടിച്ചുമുണ്ട്. നേരത്തെ വാട്‌സാപ്പിലും ഇത്തരം ആഹ്വാനം ഉണ്ടായിരുന്നു.

ഡിസ്‌ലൈക്ക് ക്യാമ്പയിന്‍

ഡിസ്‌ലൈക്ക് ക്യാമ്പയിന്‍

പാര്‍വതിയും പൃഥ്വിരാജും ഒരുമിച്ചഭിനയിച്ച കൂടെയിലെ ഗാനം പുറത്തുവന്നപ്പോള്‍ ഡിഡ്‌ലൈക്ക് ക്യാമ്പയിന്‍ സജീവമായിരുന്നു.
യുട്യൂബില്‍ ഡിസ്‌ലൈക്ക് ക്യാമ്പയിനിങാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍വതിയുടെ ഒരു ചിത്രവും വിജയിപ്പിക്കരുതെന്നും ഗാനത്തിനടക്കം ഡിസ്‌ലൈക്ക് രേഖപ്പെടുത്തണമെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിനായി മമ്മൂട്ടി ഫാന്‍സ് എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പും ഇവര്‍ക്കുണ്ടായിരുന്നു. കസബ വിവാദം ഇപ്പോഴും ഇവര്‍ മനസില്‍ കൊണ്ടുനടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമായത്.

വാട്‌സാപ്പ് പ്രചാരണം

വാട്‌സാപ്പ് പ്രചാരണം

നടി മാലാ പാര്‍വതിയാണ് ഈ വിഷയം ആദ്യമായി പുറത്തെത്തിച്ചത്. മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തിലാണ് ഇത്തരം വൃത്തിക്കേടുകള്‍ നടക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ മമ്മൂട്ടി ഇടപെടണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടെയിലെ ഗാനത്തിനെതിരെ നടന്ന ആഹ്വാനത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. നേരത്തെ മമ്മൂട്ടി പറഞ്ഞിട്ടും ഫാന്‍സുകാര്‍ പാര്‍വതിക്കെതിരെ ആക്രമണം നടത്തുകയായിരുന്നു.

മമ്മൂട്ടിയുടെ പേരിലാണ്

മമ്മൂട്ടിയുടെ പേരിലാണ്

പ്രിയ മമ്മൂക്ക ഇത് താങ്കളുടെ പേരിലാണ് നടക്കുന്നത് എന്നായിരുന്നു മാലാ പാര്‍വതിയുടെ പോസ്റ്റില്‍ പറയുന്നത്. പാര്‍വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്. പരസ്പരം സ്‌നേഹമായി നമുക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അതുകൊണ്ട് പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നായിരുന്നു മാലാ പാര്‍വതിയുടെ ആവശ്യം. ഇതിനായി ഹാഷ്ടാഗ് പ്രചാരണവും ഉണ്ടായിരുന്നു. അതേസമയം ഫാന്‍സുകാരുടെ മുന്നില്‍ മുട്ടുമടക്കില്ലെന്നും പോരാട്ടവും മുന്നോട്ടുപോകുമെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു.

മൈ സ്റ്റോറിയെ തകര്‍ക്കാനും ആഹ്വാനം

മൈ സ്റ്റോറിയെ തകര്‍ക്കാനും ആഹ്വാനം

പാര്‍വതി അഭിനയിച്ച മൈസ്റ്റോറിയെ തിയേറ്ററില്‍ പരാജയപ്പെടുത്താനും ആഹ്വാനമുണ്ടായിരുന്നു. ചിത്രം ഇറങ്ങിയപ്പോള്‍ സംവിധായിക റോഷ്‌നി ദിനകര്‍ പ്രധാന താരങ്ങളായ പൃഥ്വിരാജിനും പാര്‍വതിക്കുമെതിരെ രംഗത്ത് വന്നിരുന്നുവെന്ന് വരെ വ്യാജ പ്രചാരണമുണ്ടായി. മൈ സ്റ്റോറിയുടെ ഒഫീഷ്യല്‍ പേജില്‍ പാര്‍വതിയെ കേട്ടാലറയ്ക്കുന്ന തെറിയാണ് പ്രമുഖ താരങ്ങളുടെ ഫാന്‍സുകാര്‍ വിളിക്കുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെ പ്രചാരണവുമുണ്ട്. നേരത്തെ മെന്‍ ഇന്‍ കളക്ടീവും ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു.

കൈലി ജെന്നര്‍ ആരാണെന്ന് സോഷ്യല്‍ മീഡിയ... സുക്കര്‍ബര്‍ഗിനെ മറികടക്കുന്ന കോടീശ്വരികൈലി ജെന്നര്‍ ആരാണെന്ന് സോഷ്യല്‍ മീഡിയ... സുക്കര്‍ബര്‍ഗിനെ മറികടക്കുന്ന കോടീശ്വരി

മോഹന്‍ലാലിനെ ന്യായീകരിച്ച് മന്ത്രി ബാലന്‍; അമ്മ ശക്തമായി തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്- മന്ത്രിമോഹന്‍ലാലിനെ ന്യായീകരിച്ച് മന്ത്രി ബാലന്‍; അമ്മ ശക്തമായി തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്- മന്ത്രി

English summary
campaign against parvathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X