കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുമുറ്റത്തേക്ക് തിരികെ ക്ഷണിച്ച് താരങ്ങള്‍; ആവേശകരമായ വരവേല്‍പ്

തിരുമുറ്റത്തേക്ക് തിരികെ ക്ഷണിച്ച് താരങ്ങള്‍; ആവേശകരമായ വരവേല്‍പ്

Google Oneindia Malayalam News

കണ്ണൂര്‍: പൊതുവിദ്യാലയ സംരക്ഷണത്തിനായി കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതിനായുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നു. ജില്ലാ പഞ്ചായത്തിന്റെ 'തിരികെ തിരുമുറ്റത്തേക്ക്' പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കെ വി സുമേഷിന്റെ നേതൃത്വത്തില്‍ താരങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും വീടുകളിലെത്തിയപ്പോള്‍ ആവേശകരമായ വരവേല്‍പ് ലഭിച്ചു. സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രാധാന്യം ബോധ്യമാക്കുന്നതിന് മീന്‍കുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം ശ്രീനിലയത്തില്‍ അമര്‍നാഥിന്റെയും പള്ളിക്കരമ്മല്‍ അല്‍അമീന്റെയും വീടുകളിലാണ് ഫുട്ബോള്‍ താരം സികെ വിനീതും ബാലതാരം മാസ്റ്റര്‍ അഭിനന്ദും ബുധനാഴ്ച എത്തിയത്.

ഇരു വീടുകളിലുമായി സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ 13 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളില്‍ ചേരാന്‍ കാത്തുനിന്നിരുന്നു. പൊതുവിദ്യാലയ മികവിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചാണ് വിനീതും അഭിനന്ദും കുട്ടിളെ സ്‌കൂളിലേക്ക് ക്ഷണിച്ചത്. നിങ്ങളുടെ മക്കള്‍ ബിരുദം നേടി റോബോട്ടുകളെ പോലെയാകണമെങ്കില്‍ നിങ്ങള്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് ചേര്‍ത്തോളൂ, അല്ല കുട്ടികള്‍ സമൂഹത്തെ അറിഞ്ഞ് സാമൂഹ്യ ജീവിയായി ജീവിക്കണമെങ്കില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന്, തന്റെ അനുഭവം പറഞ്ഞ് സികെ വിനീത് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. മികച്ച ബാലതാരമായതിനൊപ്പം എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതും പൊതു വിദ്യാലയത്തിന്റെ മികവാണെന്ന് അഭിനന്ദും പറഞ്ഞു.

img

അല്‍അമീന്റെ വീട്ടില്‍ ഫുട്ബോള്‍ കളിച്ചാണ് അതിഥികളെ വരവേറ്റത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ദിവ്യ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്സി പ്രസന്ന, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ പി ജയപാലന്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി പി ഷാജിര്‍, പഞ്ചായത്തംഗം ടിവി വിജയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഡിഡി സിഐ വല്‍സല, ഡിഇഒ കെ ലീല, ആര്‍എംഎസ്എ പ്രൊഗ്രാം ഓഫീസര്‍ കൃഷ്ണദാസ്, എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ കെആര്‍ അശോകന്‍, ഡയറ്റ് പ്രിന്‍സിപ്പള്‍ കെയു രമേശന്‍, ടിപി വേണുഗോപാല്‍, പാപ്പിനിശേരി എഇഒ എച്ച് ഹെലന്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ വി സുരേന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സി കെ രാജീവന്‍, പ്രധാനധ്യാപകന്‍ സിടി സുശീല, പിടിഎ പ്രസിഡന്റ് സി ഹരിദാസ് തുടങ്ങിയവരും കുട്ടികളെ സ്‌കൂളിലേക്ക് ക്ഷണിക്കാന്‍ വീടുകളിലെത്തി.
img-1133-1526099535.jpg -Properties

അഴീക്കോട് മീന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ച ഒന്നാം ക്ലാസില്‍ 13 കുട്ടികള്‍ പുതുതായി ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് തിരികെ തിരുമുറ്റത്തേക്ക് പദ്ധതി കഴിഞ്ഞ വര്‍ഷം നടത്തിയതിന്റെ ഭാഗമായി ജില്ലയില്‍ 11,250 വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്ക് കൂടുതലായി ചേര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്കാണ്.
English summary
Foot ball player CK Vineeth visits home inviting kids to public schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X