കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കുട്ടികള്‍ ഇനി പ്രേമിക്കേണ്ട; പ്രേമം പൊളിക്കാന്‍ സ്‌കൂളുകളില്‍ സിനിമ

വിദ്യാഭ്യാസവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്‌കൂള്‍തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ മുഖേനയാണ് ബോധവത്കരണ ക്ലാസ് നടത്തുക.

  • By Akshay
Google Oneindia Malayalam News

പാലക്കാട്: സ്‌കൂള്‍ കുട്ടികള്‍ പ്രേമങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുന്നതിന് ബോധ വല്‍ക്കരണ ക്ലാസുമായി സര്‍ക്കാര്‍. ഇതുസംബന്ധിച്ച കത്ത്, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ജില്ലാഉപജില്ലാ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിനായി ഹ്രസ്വചിത്രപ്രദര്‍ശനങ്ങളും ക്ലാസുകളും നടത്തും.

വിദ്യാഭ്യാസവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്‌കൂള്‍തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ മുഖേനയാണ് ബോധവത്കരണ ക്ലാസ് നടത്തുക. പെണ്‍കുട്ടികളെ പ്രേമംനടിച്ച് വശീകരിക്കല്‍ എന്ന വിഷയത്തില്‍ കളക്ടറുടെ കത്തുപ്രകാരമാണ് ഇത്തരമൊരു നിര്‍ദേശം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ദേശം

നിര്‍ദേശം

പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിന് മൂന്ന് നിര്‍ദേശങ്ങളആണ് കലക്ടറുടെ കത്തില്‍ പറയുന്നത്.

 മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

ഹൈസ്‌കൂള്‍തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ മുഖേന ബോധവത്കരണ ക്ലാസ് നടത്തുക. അധ്യാപകരക്ഷാകര്‍തൃയോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കുക. ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടുന്ന പ്രവണതകളെ ചെറുക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണവ.

വിദ്യാഭ്യാസ ഓഫീസര്‍

വിദ്യാഭ്യാസ ഓഫീസര്‍

ഈ കാര്യങ്ങള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടപടി സ്വീകരിക്കേണ്ടതും പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തേണ്ടതുമാണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

 സ്‌കൂളുകള്‍

സ്‌കൂളുകള്‍

സ്‌കൂളുകള്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചു

റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചു

കൗമാരക്കാരുടെ പ്രശ്‌നങ്ങളും പഠനവും സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പല റിപോര്‍ട്ടുകളും നേരത്തെ ലഭിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറയുന്നു.

 കളക്ടര്‍ പി മേരിക്കുട്ടി

കളക്ടര്‍ പി മേരിക്കുട്ടി

നേരത്തെ ലഭിച്ച റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതിനാണ് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് കളക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു.

English summary
Campaign for school students against love
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X