Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവിതം എന്തിനുവേണ്ടി'യെന്ന് ഇസ്ലാം പഠിപ്പിക്കും;ലഘുലേഖകള്‍ പ്രചരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

മുസ്ലീം സമുദായത്തിലെ സലഫി വിഭാഗമാണ് പുസ്തക വിതരണത്തിന് പിന്നിലെന്നാണ് വിവരം. സലഫിസത്തെക്കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നുമുണ്ട്.

കാസര്‍കോട്: ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് മതംമാറ്റാനായി പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്ന സംഘങ്ങള്‍ സജീവമാകുന്നു. 'ജീവിതം എന്തിനു വേണ്ടി' എന്ന പേരിലുളള പുസ്തകമാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ ഹിന്ദു, ക്രിസ്തു മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്.

മുസ്ലീം സമുദായത്തിലെ സലഫി വിഭാഗമാണ് പുസ്തക വിതരണത്തിന് പിന്നിലെന്നാണ് വിവരം. സലഫിസത്തെക്കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നുമുണ്ട്. ഐഎസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനും പുസ്തകത്തില്‍ ശ്രമം നടത്തിയിട്ടുണ്ട്. ബദിയടുക്ക. ചെങ്കള പഞ്ചായത്തുകളിലെ വീടുകളില്‍ ബൈക്കിലും മറ്റ് വാഹനങ്ങളിലും എത്തിയാണ് പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നതെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 എല്ലാവരുമുള്ള മതം

എല്ലാവരുമുള്ള മതം

കാലഘട്ടത്തിന്റെ ആദര്‍ശങ്ങളെ പൂര്‍ത്തീകരിക്കുന്ന ആദര്‍ശമാണ് ഇസ്ലാമെന്നും ലോകത്ത് പിറന്നുവീണ ഒന്നാമത്തെ മനുഷ്യന്‍ മുതല്‍ ലോകാവസാനത്തിന് മുന്‍പ് ജനിക്കാനിരിക്കുന്ന അവസാന മനുഷ്യന്‍ വരെയുളളവരുടെ മതമാണ് ഇസ്ലാമെന്നും പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നു.

 പുസ്തകം

പുസ്തകം

മുസ്ലീം സമുദായത്തിലെ സലഫി വിഭാഗമാണ് പുസ്തക വിതരണത്തിന് പിന്നിലെന്നാണ് വിവരം. സലഫിസത്തെക്കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നുമുണ്ട്.

 കൊന്നൊടുക്കിയത് മുസ്ലീങ്ങളെ

കൊന്നൊടുക്കിയത് മുസ്ലീങ്ങളെ

ഐസിസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനും പുസ്തകത്തില്‍ ശ്രമം നടത്തിയിട്ടുണ്ട്. ഐസിസ് കൊന്നൊടുക്കിയവരില്‍ 82 മുതല്‍ 97 ശതമാനവും മുസ്ലീംങ്ങളെയാണെന്ന വാദം നിരത്തിയാണ് ഇക്കാര്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

 വീട്ടുകാരോട്

വീട്ടുകാരോട്

വീടുകളിലെത്തിയവരോട് പുസ്തകം വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് നല്‍കുകയായിരുന്നു.

 ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി

വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+