കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ ചരിത്രമാവുക തോല്‍ക്കുന്നയാള്‍ !

  • By Aiswarya
Google Oneindia Malayalam News

അരുവിക്കര: ഒരു മാസമായി അരുവിക്കരയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ആവേശത്തിന് കൊട്ടിക്കലാശത്തോടെ സമാപനമായി. ഇനി അടക്കംപറച്ചിലുകളും ഒടുക്കം ഉപയോഗിക്കാന്‍ കാത്തുവെച്ചിരുന്ന രഹസ്യായുധങ്ങളുടെ പ്രയോഗവും മാത്രം. കേരളം ഇതിനു മുന്നെ ഇത്രയേറെ വാശീയേറിയ തിരഞ്ഞെടുപ്പ് പ്രചരണം കണ്ടിട്ടുണ്ടില്ല എന്നതാണ് വാസ്തവം.

ശനിയാഴ്ച അരുവിക്കര ഒന്നടങ്കം പോളിങ് ബൂത്തിലേക്ക്. സമാനതകളിലാത്ത വീറും വാശിയുമാണ് ഇത്തവണ അരുവിക്കരയില്‍ പ്രചാരണരംഗത്ത് ദൃശ്യമായത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ രംഗത്തെത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. പ്രവചനാതീതമാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ഫലം.

arynadu.jpg

അരുവിക്കര ഇന്നേവരെ കാണാത്ത റോഡ് ഷോകളും ഫ്‌ളാഷ് മോബുകളും കൂട്ടയോട്ടവും പാട്ടുമേളങ്ങളമാണ് ഇത്തവണ പ്രചാരണ ആയുധമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍രംഗത്തെത്തിയത്. കൊട്ടിക്കലാശത്തിനായി സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളെല്ലാം മണ്ഡലത്തിലെത്തിയിരുന്നു16 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. വോട്ടെടുപ്പ് 27ന് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകീട്ട് അഞ്ച് മണി വരെ വോട്ട് രേഖപ്പെടുത്താന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത് നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്.

വെള്ളിയാഴ്ച രാവിലെ മുതല്‍ വിതരണം ആരംഭിക്കും. വോട്ടെടുപ്പ് സാമഗ്രികള്‍ സ്വീകരിക്കുന്നതും ഇവിടെത്തന്നെയാണ്. എല്ലാ പോളിങ് സ്റ്റേഷനുകളില്‍ നിന്നും സാധനങ്ങള്‍ സ്വീകരിച്ച ശേഷം വോട്ടെണ്ണല്‍ കേന്ദ്രമായി തീരുമാനിച്ചിരിക്കുന്ന തൈക്കാട് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ കൊണ്ടുവന്ന് പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷിതമായി സൂക്ഷിക്കും. വോട്ടെണ്ണല്‍ 30ന് രാവിലെ എട്ടുമണി മുതല്‍ ഇവിടെ നടക്കും.

English summary
The spirited campaigning for the three-cornered fight in the by-election to the Aruvikkara Assembly constituency here ends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X