കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാര്‍ വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ ക്യാംപസ് ഫ്രണ്ടിനും പങ്കുണ്ട്; കൂട്ടുനില്‍ക്കാനാകില്ലെന്ന് സുദീപ്

Google Oneindia Malayalam News

കോഴിക്കോട്: സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ ക്യാമ്പസ് ഫ്രണ്ടിനും അവരുടെ മാതൃ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനുമുള്ള പങ്കിനെക്കുറിച്ച് വിശദീകരിച്ച് മുന്‍ ജഡ്ജ് എസ്. സുദീപ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ വേദിയില്‍ വെച്ചായിരുന്നു സംഭവം എന്ന് സുദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വേദിയില്‍ പ്രസംഗിച്ച ശേഷം ഇറങ്ങി വരികയായിരുന്ന തന്നെ, ഒരു പുസ്തകം തന്നുകൊണ്ട് ഫോട്ടോ എടുക്കാന്‍ വേണ്ടി ക്യാമ്പസ് ഫ്രണ്ടുകാര്‍ കുട്ടികള്‍ സമീപിച്ചുവെന്നും എന്നാല്‍ താന്‍ വിസമ്മതിച്ചുവെന്നുമാണ് സുദീപ് പറയുന്നത്.

dd

സംഘപരിവാര്‍ വര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നതില്‍ ക്യാമ്പസ് ഫ്രണ്ടിനും മാതൃസംഘടനകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണെന്നും സംഘപരിവാറിനു വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണു താനെന്നും അതാണ് തന്റെ വിസമ്മതത്തിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രസംഗശേഷം ഞാനിറങ്ങി വന്നപ്പോള്‍ സദസിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് കുട്ടികള്‍ എന്നെ സമീപിച്ചു. അവരുടെ ഒരു പുസ്തകം എനിക്കുതരുന്ന ചിത്രം അവര്‍ക്കെടുക്കണം. ചിരിച്ചുകൊണ്ടു വിസമ്മതിച്ചു.

ചോദിക്കാതെ തന്നെ കാരണവും വിശദീകരിച്ചു; സംഘപരിവാര്‍ വര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നതില്‍ നിങ്ങള്‍ക്കും മാതൃസംഘടനകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. സംഘപരിവാറിനു വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണു ഞാന്‍.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടത് മറ്റാരെക്കാളും സംഘപരിവാറിന്റെ ആവശ്യമാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാണിച്ചു വേണം സംഘപരിവാറിന് ഭൂരിപക്ഷ വിഭാഗത്തിനിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍. എന്നിട്ട് ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ സംഘപരിവാര്‍ വേണമെന്ന തോന്നല്‍ അവരില്‍ വളര്‍ത്തണം. അങ്ങനെ സംഘപരിവാറിനു വളരണം.

അതിന് ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെയും സംഘപരിവാര്‍ എല്ലാ തരത്തിലും പരിപോഷിപ്പിക്കും. അതൊരു കൊടുക്കല്‍- വാങ്ങല്‍ പ്രകിയയാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പും വളര്‍ച്ചയുമില്ല.

' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍

തോളില്‍ കൈയിട്ടു നിന്നാണ് ഞാനവരോട് ഇത്രയും പറഞ്ഞത്. കാരണം ഞാനാ കുട്ടികളെയോ മുതിര്‍ന്ന മനുഷ്യരെയോ വെറുക്കുന്നില്ല. വെറുക്കപ്പെടേണ്ടത് വെറുപ്പിന്റെ, വര്‍ഗീയതയുടെ പ്രത്യയശാസ്ത്രങ്ങളാണ്. ഞാന്‍ തോളില്‍ കൈയിട്ടു ചേര്‍ത്തുപിടിക്കുന്നത് നിങ്ങളെയാണ്, നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെയല്ല.

(സ്ഥലം: ശ്രീജ നെയ്യാറ്റിന്‍കര, ആബിദ് അടിവാരം എന്നിവരുടെയൊക്കെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ ഉദ്ഘാടന വേദി)

English summary
Campus Front and Popular Front promote communalism of the Sangh Parivar says former judge S. Sudeep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X